fbwpx
'വിവാഹമോചിതരായിട്ടില്ല, എ.ആർ റഹ്മാൻ്റെ മുന്‍ഭാര്യ എന്ന് വിളിക്കരുത്'; അഭ്യര്‍ത്ഥനയുമായി സൈറ ബാനു
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Mar, 2025 06:04 PM

എ.ആർ റഹ്മാൻ്റെ ആരോഗ്യം ശ്രദ്ധിക്കണമെന്നും അദ്ദേഹത്തിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കരുതെന്നും ബന്ധുക്കളോട് അഭ്യർത്ഥന

NATIONAL


എ. ആര്‍ റഹ്‌മാന്റെ മുന്‍ ഭാര്യയെന്ന് വിളിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി സൈറ ബാനു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് എ.ആര്‍ റഹ്‌മാനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നാണ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. ഇതിനിടെയാണ് അഭ്യര്‍ത്ഥനയുമായി സൈറ ബാനു എത്തിയിരിക്കുന്നത്.

ആശുപത്രി മോചിതനായതിനു പിന്നാലെ സൈറ ബാനു പുറത്തിറക്കിയ ശബ്ദ സന്ദേശത്തിലാണ് അഭ്യര്‍ത്ഥനയുള്ളത്. എ.ആര്‍ റഹ്‌മാന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ദൈവത്തിന്റെ അനുഗ്രഹത്താല്‍ അദ്ദേഹം ആരോഗ്യവനായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ശബ്ദ സന്ദേശത്തില്‍ സൈറ ബാനു പറയുന്നു


ALSO READ: എ.ആർ. റഹ്‌മാൻ ആശുപത്രി വിട്ടു; ആരോഗ്യനില വഷളായത് നിർജലീകരണം മൂലമെന്ന് റിപ്പോർട്ട് 


തങ്ങള്‍ ഇപ്പോഴും ഭാര്യാഭര്‍ത്താക്കന്മാരാണെന്നും ഔദ്യോഗികമായി വിവാഹമോചിതരായിട്ടില്ലെന്നുമാണ് ശബ്ദസന്ദേശത്തില്‍ സൈറ ബാനു പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി താൻ അസുഖ ബാധിതയാണ്. അദ്ദേഹത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കേണ്ടെന്ന് കരുതിയാണ് വേര്‍പിരിഞ്ഞത്. അതിനാല്‍ മുന്‍ ഭാര്യയെന്ന് വിളിക്കരുത്. അദ്ദേഹത്തിനു വേണ്ടി താന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞ സൈറ ബാനു, എ.ആര്‍ റഹ്‌മാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കരുതെന്നും അദ്ദേഹത്തിന്റെ ആരോഗ്യം ശ്രദ്ധിക്കണമെന്ന് ബന്ധുക്കളോടും ആവശ്യപ്പെടുന്നുണ്ട്.


ALSO READ: ഇനി ആ ദിവസത്തിനായുള്ള കാത്തിരിപ്പ്; എമ്പുരാന്‍ FDFS സമയം പുറത്തുവിട്ട് മോഹന്‍ലാല്‍ 


റമദാന്‍ വ്രതാനുഷ്ഠാനത്തെ തുടര്‍ന്നുണ്ടായ നിര്‍ജലീകരണത്തെ തുടര്‍ന്നാണ് എ.ആര്‍ റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ സംഗീത സംവിധായകന് തളര്‍ച്ച അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് വേര്‍പിരിയുന്നതായി എ.ആര്‍ റഹ്‌മാനും സൈറ ബാനുവും വ്യക്തമാക്കിയത്. 29 വര്‍ഷത്തെ ദാമ്പത്യത്തില്‍ മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്.

Also Read
user
Share This

Popular

KERALA
WORLD
'മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് നിയമ സാധുതയില്ല'; നിയമനം റദ്ദാക്കി ഹൈക്കോടതി; അപ്പീൽ പോകുമെന്ന് സർക്കാർ