fbwpx
ലഹരിക്കെതിരായ മോഹൻ ഭഗവതിൻ്റെ പരാമർശം സ്വീകരണീയം; മാരാമൺ കൺവെൻഷനിൽ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത
logo

ന്യൂസ് ഡെസ്ക്

Posted : 09 Feb, 2025 04:50 PM

ലഹരിക്കെതിരെ വിവിധ സാമുദായിക സംഘടനകളും ആയി ചേർന്ന് പ്രവർത്തിക്കാൻ മാർത്തോമാ സഭ തയ്യാറാണെന്നും തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത വ്യക്തമാക്കി

KERALA


മാരാമൺ കൺവൻഷനിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത. മതനിരപേക്ഷതയും ജനാധിപത്യവും വെല്ലുവിളി നേരിടുന്ന വർഷമാണിത്. മദ്യ ഉപഭോഗത്തെ സർക്കാർ തന്നെ പ്രോത്സാഹിപ്പിക്കുന്നു. മദ്യ നിർമാണ ശാല ആരംഭിക്കാനുള്ള നീക്കം മദ്യത്തിൽ മുങ്ങി നിൽക്കുന്ന ഈ നാടിനെ കൂടുതൽ നശിപ്പിക്കുമെന്നും മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു. 130-ാമത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത.

മാറിവരുന്ന സാമൂഹ്യ അന്തരീക്ഷം ക്രിമിനലുകളെ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂർത്തി ആകാത്തവർ പോലും ക്രിമിനൽ കേസുകളിലും പോക്സോ കേസുകളിലും പ്രതിയാകുന്നു. കുട്ടികളിൽ ലഹരി ഉപഭോഗം വളർന്നുവരുന്നു. സ്കൂളുകളിലും കോളേജുകളിലും ഉയർന്നുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കൃത്യമായ നടപടി ഉണ്ടാകുന്നില്ല. മദ്യ ഉപഭോഗത്തെ സർക്കാർ തന്നെ പ്രോത്സാഹിപ്പിക്കുന്നു. മദ്യത്തിൽ മുങ്ങി നിൽക്കുന്ന ഈ നാടിനെ കൂടുതൽ നശിപ്പിക്കും. ലഹരിക്കെതിരെ വിവിധ സാമുദായിക സംഘടനകളും ആയി ചേർന്ന് പ്രവർത്തിക്കാൻ മാർത്തോമാ സഭ തയ്യാറാണെന്നും തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത വ്യക്തമാക്കി.


ALSO READ: പകുതി വില തട്ടിപ്പ്: ജസ്റ്റിസ്. സി.എൻ. രാമചന്ദ്രൻ നായർക്കെതിരെ കേസ്, ജനശ്രീ മിഷൻ വഴിയും തട്ടിപ്പ്


ലഹരിക്കെതിരെ ആർഎസ്എസ് നേതാവ് ഡോക്ടർ മോഹൻ ഭഗവതിന്റെ പരാമർശം സ്വീകരണീയമാണ്. ലഹരിയിൽ നിന്ന് മുക്തമാക്കാൻ കുട്ടികളെ ധർമ്മത്തിന്റെ പാതയിലേക്ക് മടക്കിക്കൊണ്ടു വരണം എന്നായിരുന്നു അദ്ദേഹത്തിൻറെ പരാമർശം. എല്ലാ വിഷയങ്ങളും വാർത്തയാക്കുന്നത് ഇന്നത്തെ വലിയ പ്രശ്നമാണ്. സൈബർ ധാർമികത ഉണ്ടാവണം. അന്ധവിശ്വാസത്തിനെതിരായുള്ള നടപടികൾ നടപ്പിലാക്കുവാൻ വൈകരുത്. അന്ധവിശ്വാസങ്ങളുടെ പേരിൽ കൊലപാതകങ്ങൾ പോലും നടക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു. പുതിയ ഗതാഗത സംസ്കാരം കേരളത്തിൽ ഉണ്ടാവണം. അന്ധവിശ്വാസത്തിന് എതിരായുള്ള നടപടികൾ നടപ്പിലാക്കുവാൻ വൈകരുത്. അന്ധവിശ്വാസങ്ങളുടെ പേരിൽ കൊലപാതകങ്ങൾ പോലും നടക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു. പുതിയ ഗതാഗത സംസ്കാരം കേരളത്തിൽ ഉണ്ടാവണം. മലയാള സിനിമ ഹിംസയുടെ രംഗങ്ങൾ നിറഞ്ഞതായി മാറി. അമേരിക്കയിൽ നിന്നും ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചയച്ചത് ദയനീയമായ കാഴ്ചയായിരുന്നു. കോടീശ്വരന്മാർക്കും കോർപ്പറേറ്റുകൾക്കും മാത്രമായി വളരാനുള്ള സാഹചര്യമൊരുക്കുകയാണ് ഭരണകൂടങ്ങളെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത പറഞ്ഞു.

കോഴഞ്ചേരി മാരാമണ്‍ മണല്‍പ്പുറത്ത് ഇന്ന് ആരംഭിച്ച 130-ാമത് മാരാമണ്‍ കണ്‍വെന്‍ഷൻ ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനമാകും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ വിദേശത്ത് നിന്നു ഉള്‍പ്പെടെയുള്ള സുവിശേഷകര്‍ പങ്കെടുക്കും. പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുക. വിശ്വാസികള്‍ക്ക് കണ്‍വെന്‍ഷനുകളിലേക്ക് എത്തുവാന്‍ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നുണ്ട്.

KERALA
അടിക്കാടുകള്‍ വെട്ടിത്തെളിക്കും, വന്യജീവികളുടെ സഞ്ചാര പാത നിരീക്ഷിക്കും; വനംവകുപ്പിന്റെ പത്ത് പദ്ധതികള്‍
Also Read
user
Share This

Popular

KERALA
WORLD
അടിക്കാടുകള്‍ വെട്ടിത്തെളിക്കും, വന്യജീവികളുടെ സഞ്ചാര പാത നിരീക്ഷിക്കും; വനംവകുപ്പിന്റെ പത്ത് പദ്ധതികള്‍