fbwpx
ആരാണ് രത്തൻ ടാറ്റയുടെ വിശ്വസ്തനായ ശാന്തനു നായിഡു ?
logo

അഞ്ജലി കെ.ആര്‍

Last Updated : 10 Oct, 2024 07:07 PM

രത്തൻ ടാറ്റയുടെ അടുത്ത സുഹൃത്തും വിശ്വസ്തനുമാണ് ശാന്തനു നായിഡു എന്ന 28 കാരൻ. ജനറേഷൻ ഗ്യാപ് പോലും തടസമാകാത്ത സൗഹൃദം.

NATIONAL


86 കാരൻ രത്തൻ ടാറ്റയുടെ വിശ്വസ്തൻ 28 കാരൻ പയ്യനാണെന്ന് കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നും അല്ലേ ? എന്നാൽ ശരിയാണ്. രത്തൻ ടാറ്റയുടെ അടുത്ത സുഹൃത്തും വിശ്വസ്തനുമാണ് ശാന്തനു നായിഡു എന്ന 28 കാരൻ. ജനറേഷൻ ഗ്യാപ് പോലും തടസമാകാത്ത സൗഹൃദം.

രത്തൻ ടാറ്റയുടെ പിറന്നാൾ ആഘോഷിക്കുന്ന വേളയിലാണ് ശാന്തനു നായിഡു എന്ന ചെറുപ്പക്കാരനെ എല്ലാവരും ശ്രദ്ധിക്കുന്നത്. ചുരുണ്ട മുടിയും മുഖത്ത് ഏപ്പോഴും ഒരു പുഞ്ചിരിയുമായി നിൽക്കുന്ന 28കാരൻ. മക്കളില്ലാത്ത രത്തൻ ടാറ്റ ശാന്തനുവിനെ സ്വന്തം മകനെ പോലെ കണ്ട് ചേർത്ത് നിർത്തി. 2022 മുതലാണ് ശാന്തനു രത്തൻ ടാറ്റയുടെ ഓഫീസിലെ ജനറൽ മാനേജരായി ജോലിക്ക് പ്രവേശിച്ചത്. അന്ന് മുതൽ രത്തൻ ടാറ്റയുടെ വിശ്വസ്തരിൽ ഒരാളായി മാറുകയും ചെയ്തു. ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അഞ്ചാം തലമുറയുടെ പ്രതിനിധിയാണ് ശാന്തനു.


ALSO READ: 'പ്രിയപ്പെട്ട വിളിക്കുമാടത്തിനു' വിട; കുറിപ്പുമായി രത്തൻ ടാറ്റയുടെ വിശ്വസ്തൻ ശാന്തനു നായിഡു


പൂനെയിലാണ് ശാന്തനു ജനിച്ചു വളർന്നത്. പൂനെയിലെ സാവിത്രി ഭായ് ഫുലേ  സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും കോർണൽ ജോൺസൺ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് മാനേജ്‌മെൻ്റിൽ നിന്ന് എംബിഎയും നേടി. ടാറ്റ എൽക്‌സിയിൽ ഓട്ടോമൊബൈൽ ഡിസൈൻ എഞ്ചിനീയറായാണ് അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചത്. എന്നാൽ ആ കരിയർ ആരംഭിക്കുന്നതിന് പിന്നിൽ തെരുവു നായ്ക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്.

തെരുവ് നായ്ക്കളെ ട്രാഫിക് അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഒരു നൂതന പദ്ധതിയായിരുന്നു ശാന്തനുവിന്‍റെ മനസിൽ. രാത്രിയിൽ നായ്ക്കളെ ഡ്രൈവർമാർക്ക് കൂടുതൽ ദൃശ്യമാക്കുന്നതിന് പ്രതിഫലന കോളറുകൾ രൂപകല്പന ചെയ്താണ് അദ്ദേഹം നായ്ക്കളെ സംരക്ഷിക്കാനുള്ള പരിഹാര മാർഗം കണ്ടുപിടിച്ചത്.


ALSO READ: രത്തൻ ടാറ്റയ്ക്ക് വിട; ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

തെരുവു നായ്ക്കളെ സംരക്ഷിക്കുന്നതിനുള്ള തന്‍റെ പദ്ധതിയെക്കുറിച്ച് ടാറ്റയ്ക്ക് കത്തയച്ചുകൊണ്ടാണ് ആ വലിയ സൗഹൃദത്തിന് തുടക്കമാകുന്നത്. ടാറ്റയ്‍ക്കൊപ്പം പ്രവർത്തിക്കണമെന്നത് ശാന്തനുവിന്‍റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. ടാറ്റയുടെ ശ്രദ്ധ പിടിച്ചു പറ്റുകയിരുന്നു ശാന്തനുവിന്റെ ലക്ഷ്യം.

അങ്ങനെയാണ് ശാന്തനു തന്റെ പദ്ധതിയെക്കുറിച്ച് രത്തൻ ടാറ്റയ്ക്ക് കത്തയക്കുന്നത്. തുടർന്ന്, രത്തൻ ടാറ്റ ശാന്തനുവിനെ ഒരു കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയും അത് പിന്നീട് വലിയ സൗഹൃദത്തിന്റെ തുടക്കമായി മാറുകയും ചെയ്തു. നായ്കളോടുള്ള ഇരുവരുടെയും സ്നേഹമാണ് രത്തൻ ടാറ്റയുടെയും ശാന്തനു നായിഡുവിന്റെയും ആഴത്തിലുള്ള സൗഹൃദത്തിന്റെ കാരണമെന്നും വേണമെങ്കിൽ പറയാം.

ALSO READ: ടെറ്റ്‌ലി ടീ മുതൽ ബിഗ് ബാസ്ക്കറ്റ് വരെ; ഇന്ത്യൻ മണ്ണിൽ മുളപൊട്ടി പടര്‍ന്ന രത്തൻ ടാറ്റയുടെ കോർപ്പറേറ്റ് വിജയഗാഥ


രത്തൻ ടാറ്റയുടെ ഓഫീസിലെ ജനറൽ മാനേജർ എന്ന് പറഞ്ഞു മാത്രം മാറ്റി നിർത്താൻ സാധിക്കില്ല ശാന്തനു നായിഡുവിനെ. അദ്ദേഹം ഒരു സംരംഭകൻ കൂടിയാണ്. ഗുഡ്ഫെല്ലോസ് എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനാണ് ശാന്തനു. മുതിർന്ന പൗരന്മാർക്ക് സഹവാസ സേവനങ്ങൾ നൽകുന്നതാണ് ഈ സംരംഭം. ശാന്തനുവിന്റെ സംരംഭങ്ങളെ ടാറ്റ ഏപ്പോഴും പിന്തുണച്ചിരുന്നു. ടാറ്റ ശാന്തനുവിന്‍റെ സ്റ്റാർട്ടപ്പിൽ നിക്ഷേപവും നടത്തിയിരുന്നു.


KERALA
മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ യോജിപ്പില്ലെന്ന് പ്രതിപക്ഷം
Also Read
user
Share This

Popular

KERALA BYPOLL
KERALA BYPOLL
Kerala bypoll results| ആര് വാഴും; ആരൊക്കെ വീഴും? പോരാട്ടച്ചൂടിന്റെ ഫലം ഇന്ന്