fbwpx
മുകേഷിനെ സംരക്ഷിക്കുന്ന സിപിഎം നിലപാട് അപഹാസ്യം; രാജി ആവശ്യം ശക്തമാക്കി വനിതാ നേതാക്കൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Aug, 2024 04:01 PM

ധാർമികമായി ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ മുകേഷ് അർഹനല്ല. സ്വമേധയാ രാജി വെച്ചില്ലെങ്കിൽ പാർട്ടി അത് ചോദിച്ചു വാങ്ങണമെന്നും കെ.കെ. രമ പറഞ്ഞു

KERALA

കെ.കെ. രമ, രമ്യ ഹരിദാസ്, ബിന്ദു കൃഷ്ണ


ലൈംഗികാരോപണ പരാതിയിൽ കേസെടുത്തതിന് പിന്നാലെ മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. എംഎൽഎയുടെ രാജി ചോദിച്ചു വാങ്ങണമെന്നും സിനിമ നയരൂപീകരണ സമിതിയിൽ നിന്നും മുകേഷിനെ പുറത്താക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ.കെ. രമ എംഎൽഎ ആവശ്യപ്പെട്ടു.

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഇരകൾക്കൊപ്പമാണെന്ന് പറഞ്ഞ സർക്കാരാണ് റിപ്പോർട്ട് ഇത്രയും കാലം മറച്ചുവെച്ചത്. മുകേഷിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. ധാർമികമായി ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ മുകേഷ് അർഹനല്ല. സ്വമേധയാ രാജി വെച്ചില്ലെങ്കിൽ പാർട്ടി അത് ചോദിച്ചു വാങ്ങണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.

പ്രതികളെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിക്കാൻ നിർബന്ധിതരാവുകയായിരുന്നു. ഹേമ കമ്മിറ്റിക്കു പകരം കമ്മീഷനെ നിയോഗിച്ചിരുന്നെങ്കിൽ നിയമ നടപടികൾ വേഗത്തിലാക്കാമായിരുന്നു. കമ്മീഷന് പകരം കമ്മിറ്റിയെ നിയോഗിച്ചത് ചതിയാണ്. ഇന്ന് സിനിമ മേഖലയിൽ എങ്കിൽ നാളെ രാഷ്ട്രീയത്തിലും ഈ അനുഭവം ഉണ്ടാകാം. അത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. എല്ലാ മേഖലയിലും മാറ്റം ഉണ്ടാകണം. രാഷ്ട്രീയത്തിൽ ഉള്ളവർ മാതൃക ആകണം. പൊതുജീവിതത്തിൽ എന്നത് പോലെ വ്യക്തി ജീവിതത്തിലും ശുദ്ധി ഉണ്ടാകണമെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.


READ MORE: മുകേഷിനോട് എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടില്ലെന്ന് സിപിഎം: സിപിഐയിൽ അതിരൂക്ഷ അഭിപ്രായ ഭിന്നത


മുകേഷ് രാജിവെച്ച് നിയമനടപടി നേരിടാൻ തയാറാവണമെന്ന് കോൺഗ്രസ് നേതാവ് രമ്യ ഹരിദാസും ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മുഴുവൻ പേജും പുറത്ത് വിടാത്തതിൽ ഗൂഢാലോചനയുണ്ട്. പവർ ഗ്രൂപ്പിലെ ആളുകളുടെ പേരാണോ പുറത്ത് വിടാത്ത പേജിലുള്ളതെന്ന് സംശയമുണ്ട്. ജനപ്രതിനിധികൾക്കെതിരെ ആരോപണം വന്നാൽ മാറി നിന്ന് അന്വേഷണം നേരിടണമെന്നും രമ്യ പറഞ്ഞു.

ധാര്‍മികതയും നിയമബോധവുമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനത്ത് മുകേഷിന് തുടരാന്‍ കഴിയില്ലെന്ന് ബിന്ദു കൃഷ്ണയും പറഞ്ഞു. മുകേഷിനെ സംരക്ഷിക്കുന്ന സിപിഎം നിലപാട് അപഹാസ്യം. ഗുരുതര വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിൽ ജനപ്രതിനിധി എന്ന നിലയിൽ തുടരുന്നത് ശരിയല്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.


READ MORE: രാജിയിൽ തിരക്ക് കൂട്ടേണ്ട, കാത്തിരിക്കാം; മുകേഷിനെ സംരക്ഷിച്ച് സിപിഎം നേതാക്കൾ


അതേസമയം മുകേഷിന്റെ രാജി ആവശ്യപ്പെടേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. എന്നാല്‍ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കും. സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ ആയിരിക്കും ഒഴിവാക്കുക. സിപിഐ ദേശീയ നേതൃത്വത്തിന്റെ രാജി ആവശ്യം കണക്കിലെടുക്കാതെയാണ് തീരുമാനം.


Also Read
user
Share This

Popular

NATIONAL
KERALA
പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന ബസ് പാലത്തില്‍ നിന്ന് വീണ് 8 പേര്‍ മരിച്ചു