fbwpx
'യാസിർ ഷിബിലയോട് കാണിച്ചിരുന്നത് ക്രൂരമായ ലൈംഗിക വൈകൃതം': ഈങ്ങാപ്പുഴ കൊലപാതകത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Mar, 2025 06:21 PM

താമരശേരി പൊലീസ് സ്റ്റേഷൻ ലീഗൽ എയ്ഡ് ക്ലിനിക് വളണ്ടിയറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് യാസിറിനൊപ്പം ജീവിക്കേണ്ട എന്നു പറഞ്ഞ് കണ്ണീരോടെയാണ് ഷിബില പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയതെന്ന് ക്ലിനിക് വളണ്ടിയർ പറയുന്നു.

KERALA

താമരശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താമരശേരി പൊലീസ് സ്റ്റേഷൻ ലീഗൽ എയ്ഡ് ക്ലിനിക് വളണ്ടിയർ. ലഹരിക്കടിമയായിരുന്ന യാസിർ പലപ്പോഴും ലഹരി ഉപയോഗിച്ചെത്തി ഷിബിലയെ ക്രൂരമായ ലൈംഗികത വൈകൃതത്തിന് ഇരയാക്കിയിരുന്നതായി ലീഗൽ എയ്ഡ് ക്ലിനിക് വളണ്ടിയർ പറഞ്ഞു. ശാരീരിക മർദനത്തിലുപരി ഇക്കാര്യമാണ് വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് ഷിബിലയെ നയിച്ചതെന്നും ഇവർ പറഞ്ഞു.

കൊല്ലപ്പെട്ട ഷിബിലയോട് ഭർത്താവ് യാസിർ ചെയ്ത കൊടും ക്രൂരതയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യാസറിന്റെ ലഹരി ഉപയോഗം കുടുംബ വഴക്കിലേക്ക് എത്തിയതിന് പിന്നാലെ ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തനിക്ക് യാസിറിനൊപ്പം ജീവിക്കേണ്ട എന്നു പറഞ്ഞ് കണ്ണീരോടെയാണ് ഷിബില പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയതെന്ന് ക്ലിനിക് വളണ്ടിയർ പറയുന്നു.


ALSO READ: ഉറ്റവരെ ഇല്ലാതാക്കുന്ന ലഹരി; ലഹരിച്ചുഴിയില്‍ കോഴിക്കോട് താമരശ്ശേരി


മയക്കുമരുന്ന് ലഹരിയിൽ ക്രൂരമായ ലൈംഗികത വൈകൃതമാണ് യാസിർ ഷിബിലയോട് ചെയ്തത്. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കാര്യങ്ങൾ തിരക്കിയ സാമൂഹ്യപ്രവർത്തകയോട് ഷിബില ഇക്കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായെങ്കിലും ഒരു വർഷത്തോളം മാത്രമാണ് ഇരുവരും സ്നേഹത്തോടെ കഴിഞ്ഞത്. അതിന് ശേഷം രാവും പകലും യാസിർ മദ്യപിച്ചെത്തി ഷിബിലിയെ ഉപദ്രവിക്കുമായിരുന്നു. രാത്രികാലങ്ങളിലെ ലൈംഗിക വൈകൃതമാണ് ഷിബിലയെ തളർത്തിയതെന്നും ഇനി യാസിറിൻ്റെ കൂടെ പോകണ്ടെന്ന് ഷിബില പറഞ്ഞിരുന്നെന്നും ക്ലിനിക് വളണ്ടിയർ പറഞ്ഞു.

കഴിഞ്ഞ ജനുവരി 18ന്, യാസറിൻ്റെ സുഹൃത്തായ ആഷിക് ഉമ്മ സുബൈദയെ കൊലപ്പെടുത്തിയ വാർത്ത കേട്ട ശേഷം യാസിറിന്റെ ഭാര്യ ഷിബില ഭയത്തിലാണ് കഴിഞ്ഞിരുന്നത്. ഷിബില ഭയപ്പെട്ടതുപോലെ തന്നെ ഒടുവിൽ അത് സംഭവിച്ചു. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷിബിലയുടെ കഴുത്തിലാണ് യാസർ കുത്തിയത്. ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കഴുത്തിലുള്ളത്. ശരീരമാസകലം യാസിർ കുത്തിപ്പരിക്കേൽപ്പിച്ച മറ്റ് 11 മുറിവുകളും. തടയാൻ ശ്രമിച്ച മാതാപിതാക്കളെയും യാസർ കുത്തിപ്പരിക്കേൽപ്പിച്ചു.


ALSO READ: ഈങ്ങാപ്പുഴ കൊലപാതകം: യാസിറിനെ താമരശേരി കോടതി റിമാൻഡ് ചെയ്തു


ലഹരി ഉപയോഗിക്കുന്നത് നിർത്താൻ ഷിബില പലവട്ടം യാസിറിനോട് ആവശ്യപ്പെട്ടിരുന്നു. അനുസരിക്കാതെ വന്നതോടെയാണ് ഷിബില കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോയത്. ഫോൺ വിളിച്ചും സാമൂഹിക മാധ്യമങ്ങൾ വഴിയും യാസർ ഉപദ്രവം തുടർന്നതോടെ ഷിബിലയും വീട്ടുകാരും താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തി ഫെബ്രുവരി 28-ന് പരാതി നൽകിയിരുന്നു. ഷിബിലയുടെയും കുഞ്ഞിന്റെയും വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും യാസിറിന്റെ വീട്ടിലായിരുന്നു. പൊലീസിൽ പരാതി നൽകിയതിൽ പ്രകോപിതനായ യാസിർ വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ച് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. എന്നാൽ പൊലീസിന്റെ തുടർ നടപടികൾ മധ്യസ്ഥ ചർച്ചയിൽ ഒതുക്കുകയായിരുന്നു.


Also Read
user
Share This

Popular

IPL 2025
KERALA
Chennai Super Kings vs Royal Challengers Bengaluru| റോയല്‍ തന്നെ ബെംഗളുരൂ; അമ്പത് റണ്‍സിന് തകര്‍ന്നടിഞ്ഞ് ചെന്നൈ