കോഴിക്കോട് ചേവരമ്പലം സ്വദേശിയായ സന്ദേശാണ് മരിച്ചത്.
മലപ്പുറം നിലമ്പൂർ കക്കാടംപൊയിലിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ സന്ദേശാണ് മരിച്ചത്. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് അപകടം.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കോഴിക്കോട് ദേവഗിരി കോളേജിലെ ഗണിതശാസ്ത്ര ബിരുദ വിദ്യാർഥിയാണ് മരിച്ച സന്ദേശ്. സുഹൃത്തുക്കളോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു യുവാവ്. എൻസിസിയിലുള്ള കൂട്ടുകാരായിരുന്നു ആറംഗ സംഘത്തിലുണ്ടായിരുന്നത്.
ALSO READ: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: ആൺസുഹൃത്ത് സുകാന്ത് പ്രതി
സംഘം കുളിക്കാനിറങ്ങിയ സ്ഥലം വളരെ ആഴമുള്ളതായിരുന്നെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരും സ്ഥലത്തെത്തിയ നിലമ്പൂർ ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തത്.