ബിഎൻഎസ് നിയമാവലിയിലെ 192ാം വകുപ്പ് പ്രകാരവും, 2011ലെ കേരള പൊലീസ് ആക്റ്റിലെ 120 (0) വകുപ്പ് പ്രകാരവുമാണ് ചോമ്പാല പൊലീസ് കേസെടുത്തിരിക്കുന്നത്.
ജോൺ ബ്രിട്ടാസ് എംപിക്കെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കേസെടുത്തു. കോഴിക്കോട് അഴിയൂർ സ്വദേശി സജിത്തിനെതിരെയാണ് ചോമ്പാല പൊലീസ് കേസെടുത്തത്. നിലവിൽ ബഹ്റിനിലുള്ള ഇയാൾ ഫേസ്ബുക്കിലൂടെയാണ് ജോൺ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്.
ജിനോസ് ബഷീർ എന്നയാൾ ജോൺ ബ്രിട്ടാസ് എംപിയെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിന് താഴെയാണ് സജിത്ത് ചരൺകയ്യിൽ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് തെറിയഭിഷേകവും വധഭീഷണിയും വന്നത്. "ഇവനെ വെടിവെച്ചു കൊല്ലണം, കേസെടുത്താലും ഞാൻ പറയും ഇവൻ്റെ ചരിത്രം. ബിജെപി വിട്ടാലും ഇവനെ വിടില്ല" എന്നിങ്ങനെയാണ് അധിക്ഷേപ കമൻ്റുകൾ.
ബിഎൻഎസ് നിയമാവലിയിലെ 192ാം വകുപ്പ് പ്രകാരവും, 2011ലെ കേരള പൊലീസ് ആക്റ്റിലെ 120 (0) വകുപ്പ് പ്രകാരവുമാണ് ചോമ്പാല പൊലീസ് കേസെടുത്തിരിക്കുന്നത്.