fbwpx
വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം: ഒളിവിലായിരുന്ന യൂട്യൂബർ മണവാളൻ പിടിയിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Jan, 2025 10:23 PM

തൃശ്ശൂർ സിറ്റി ഷാഡോ പൊലീസാണ് മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷായെ കസ്റ്റഡിയിലെടുത്തത്

KERALA


വിദ്യാർഥികളെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന യൂട്യൂബർ മണവാളൻ പൊലീസ് പിടിയിൽ. തൃശ്ശൂർ സിറ്റി ഷാഡോ പൊലീസാണ് മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷായെ കസ്റ്റഡിയിലെടുത്തത്. കുടകിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തൃശൂർ വെസ്റ്റ് സ്റ്റേഷനിൽ എത്തിക്കും.


2024 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. തൃശൂർ പൂരത്തിന് സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു എരനല്ലൂർ സ്വദേശിയായ മുഹമ്മദ് ഷഹീൻ. ഷഹീനും സുഹൃത്തുക്കളും കേരള വർമ കോളേജിന് മുൻപിലെ കടയിലെത്തിയപ്പോൾ, കോളേജ് വിദ്യാർഥികളുമായി വാക്‌തർക്കമുണ്ടായിരുന്നു. തുടർന്ന് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥികളെ ഇയാൾ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.


ALSO READ: കൂത്താട്ടുകുളത്ത് കൗൺസിലറെ മർദിച്ച കേസ്: സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ


തൃശൂർ മണ്ണുത്തി സ്വദേശി ഗൗതം കൃഷ്ണയെ പിന്തുടർന്ന് ഇടിച്ചുവീഴ്തിത്തിയെന്നാണ് കേസ്. കൊലപാതശ്രമത്തിൽ വിദ്യാർഥികൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. വിഷയത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഷഹീൻ ഒളിവിൽ പോയി. മാസങ്ങൾക്ക് ശേഷമുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.

Also Read
user
Share This

Popular

KERALA
NATIONAL
Kerala Bumper Lottery Results: അടിച്ചു മോനേ... !! ക്രിസ്മസ്-ന്യൂഇയർ ബംപർ വിജയികളെ പ്രഖ്യാപിച്ചു, 20 കോടി കണ്ണൂരിലേക്ക്?