ഇന്ദുലക്ഷ്മിക്ക് കെഎസ്എഫ്ഡിസി കൊടുത്തതിനു പകരം തിരിച്ച് എന്ത് തന്നുവെന്ന് പരിശോധിക്കൂവെന്നും ഷാജി എന്‍. കരുണ്‍
സംവിധായിക ഇന്ദു ലക്ഷ്മിക്കെതിരെ സംവിധായകനും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) ചെയര്‍മാനുമായ ഷാജി എന്‍. കരുണ്‍. ഇന്ദു ലക്ഷ്മിയുടെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായിരുന്നു പ്രതികരണം. ഇന്ദുലക്ഷ്മിക്ക് കെഎസ്എഫ്ഡിസി കൊടുത്തതിനു പകരം തിരിച്ച് എന്ത് തന്നുവെന്ന് പരിശോധിക്കൂവെന്ന് ഷാജി എന്‍. കരുണ്‍ പറഞ്ഞു.
ഇന്ദു ലക്ഷ്മിയുടെ സിനിമ ഒടിടിയില്‍ ഉണ്ട്. അത് കണ്ടിട്ട് നിങ്ങള്‍ അഭിപ്രായം പറയൂ എന്നും കെഎസ്എഫ്ഡിസി ചെയര്‍മാന്‍ പറഞ്ഞു.
സിനിമാ നയരൂപീകരണ സമിതിയില്‍ ഷാജി എന്‍. കരുണിനെ ഉള്‍പ്പെടുത്തിയതിനെതിരെ നിള സിനിമയുടെ സംവിധായികയായ ഇന്ദു ലക്ഷ്മി രംഗത്തെത്തിയിരുന്നു. വനിതാ സംവിധായകര്‍ക്കുള്ള കെഎസ്എഫ്ഡിസിയുടെ പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ ചിത്രമാണ് നിള.
ഷാജി എന്‍. കരുണിന്റെ മനുഷ്യത്വരഹിതവും സ്ത്രീവിരുദ്ധവുമായ നിലപാടുകള്‍ക്കെതിരെ നിരന്തരമായി സര്‍ക്കാരിന് നിരവധി പേര്‍ പരാതി നല്‍കിയിട്ടുള്ളതാണെന്നും അദ്ദേഹത്തെ സിനിമാ നയരൂപീകരണ സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയായിരുന്നു ഇന്ദു ലക്ഷ്മി രംഗത്തെത്തിയത്.
ഷാജി എന്‍. കരുണിനെതിരെ നാല് വനിതാ സംവിധായകര്‍ ആരോപണം ഉന്നയിച്ചിരുന്നു. സിനിമകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ചെയര്‍മാന്‍ കാലതാമസം വരുത്തിയെന്നായിരുന്നു ആരോപണം.
എന്നാല്‍, സിനിമാ സംവിധാനം അറിയാത്ത ആളുകളാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നായിരുന്നു ഷാജി എന്‍. കരുണ്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.