fbwpx
ഇംഗ്ലീഷ് റൺമല കണ്ട് വിറച്ച് പാകിസ്ഥാൻ, ഒടുവിൽ ഇന്നിംഗ്സ് തോൽവി
logo

ന്യൂസ് ഡെസ്ക്

Posted : 11 Oct, 2024 01:45 PM

ആദ്യ ഇന്നിങ്സിൽ 556 റൺസ് നേടിയ ശേഷമാണ് ആതിഥേയർ അവിശ്വസനീയ തോൽവി ഏറ്റുവാങ്ങിയത്.

CRICKET


പാകിസ്താനെതിരായ മുൾട്ടാൻ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഇന്നിങ്സിനും 47 റൺസിനും ജയം. ഒന്നാം ഇന്നിങ്സിൽ 267 റൺസ് ലീഡ് വഴങ്ങിയ പാകിസ്താൻ രണ്ടാം ഇന്നിങ്സിൽ 220ന് പുറത്തായി. ആദ്യ ഇന്നിങ്സിൽ 556 റൺസ് നേടിയ ശേഷമാണ് ആതിഥേയർ അവിശ്വസനീയ തോൽവി ഏറ്റുവാങ്ങിയത്.

ഹാരി ബ്രൂക്കിൻ്റെ ട്രിപ്പിൾ സെഞ്ചുറിയുടേയും ജോ റൂട്ടിൻ്റെ ഡബിൾ സെഞ്ചുറിയുടേയും മികവിൽ 823 റൺസാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്.പാകിസ്താന്‍ അഞ്ചാം ദിനം ആദ്യ സെഷന്‍ പൂര്‍ത്തിയാവുന്നതിന് മുന്‍പ് 54.5 ഓവറില്‍ 220 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.

ഇംഗ്ലണ്ടിനെതിരെ 267 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ പാകിസ്താന്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയിലാണ് അഞ്ചാം ദിനം ആരംഭിച്ചത്. അവസാന ദിനം സന്ദര്‍ശകരെ വീണ്ടും ബാറ്റിങ്ങിന് അയക്കണമെങ്കില്‍ പാകിസ്താന് 115 റണ്‍സ് കൂടി വേണമായിരുന്നു. എന്നാല്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പാക് ടീം ഓൾഔട്ടായി.

ALSO READ: ബ്രസീലിൻ്റെ രക്ഷകനായി ഹെൻറിക്ക്; അര്‍ജൻ്റീനയ്ക്ക് സമനിലപ്പൂട്ട്

KERALA
ഓപ്പറേഷന്‍ ഡി-ഹണ്ട്; വെള്ളിയാഴ്ച രജിസ്റ്റര്‍ ചെയ്തത് 222 കേസുകള്‍, അറസ്റ്റിലായത് 234 പേര്‍
Also Read
user
Share This

Popular

CRICKET
TAMIL MOVIE
വനിതാ പ്രീമിയര്‍ ലീഗ്; കപ്പടിച്ച് മുംബൈ ഇന്ത്യന്‍സ്; തുടര്‍ച്ചയായ മൂന്നാം ഫൈനലും തോറ്റ് ഡല്‍ഹി