fbwpx
ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം; മാനേജ്‌മെന്റിനോട് ചോദ്യങ്ങളുമായി മഞ്ഞപ്പട
logo

ന്യൂസ് ഡെസ്ക്

Posted : 21 Dec, 2024 11:47 PM

നേരത്തെയും മാനേജ്‌മെന്റിനെതിരെ നിലപാടെടുത്ത മഞ്ഞപ്പട നിർണായകമായ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

FOOTBALL


ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ വീണ്ടും പ്രതിഷേധം രേഖപ്പെടുത്തി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. നേരത്തെയും മാനേജ്‌മെന്റിനെതിരെ നിലപാടെടുത്ത മഞ്ഞപ്പട നിർണായകമായ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

വിജയം കൈവരിക്കാന്‍ കൃത്യമായ പ്ലാനും വിജയിക്കാനുള്ള മാനസികാവസ്ഥയും വേണം. അത്തരത്തിലൊരു നേതൃത്വവും തന്ത്രവും ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴുണ്ടോ എന്ന് മഞ്ഞപ്പട ചോദിക്കുന്നു. നിര്‍ണായക സമയങ്ങളില്‍ മുന്നോട്ട് വന്ന് കളി ജയിപ്പിക്കാന്‍ ആവശ്യമുള്ള കളിക്കാര്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ആരാധകര്‍ക്ക് അങ്ങനെയൊന്ന് കാണാന്‍ കഴിയുന്നില്ലല്ലോ. എന്താണ് ഇവിടെ നഷ്ടമായിരിക്കുന്നത്? വളരെ നിര്‍ണായകമായ സാഹചര്യങ്ങളെ കൃത്യമായി കൈയ്യിലൊതുക്കുന്നതിനാവശ്യമായ നിശ്ചയദാര്‍ഢ്യവും ഉത്സാഹവും എവിടെ പോയെന്നും മഞ്ഞപ്പട ചോദിക്കുന്നു.



ALSO READ: "ആരാധകരും ടീമും ഒരു കുടുംബം"; ശുഭാപ്തി വിശ്വാസത്തോടെ കളിക്കാനിറങ്ങുമെന്ന് ബ്ലാസ്റ്റേഴ്സിൻ്റെ താൽക്കാലിക കോച്ച്


നിരന്തരമായി പരുക്ക് പറ്റുന്നതും കളിക്കാര്‍ അണ്‍ഫിറ്റ് ആകുന്നതും വ്യക്തമാക്കുന്നത് ഫിറ്റ്‌നസ് മാനേജ്‌മെന്റിന്റെയും പ്രൊഫഷണലിസത്തിന്റെയും കുറവാണ്. നല്ല മാറ്റം ഇതില്‍ ഉണ്ടാവുമോ? പരുക്ക് പറ്റുന്നതും അതില്‍ നിന്ന് തിരിച്ചുവരാന്‍ വൈകുന്നതും മാനേജ്‌മെന്റ് നല്‍കുന്ന മെഡിക്കല്‍ സിസ്റ്റത്തിന്റെ പരാജയമാണെന്നും മഞ്ഞപ്പട ചൂണ്ടിക്കാണിക്കുന്നു.

ഗോള്‍കീപ്പര്‍, റൈറ്റ് ബാക്ക്, റൈറ്റ് വിങ്ങര്‍, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍, സെന്റര്‍ ബാക്ക് തുടങ്ങി നിര്‍ണായക ഇടങ്ങളില്‍ യോഗ്യരായ കളിക്കാര്‍ ആവശ്യമാണ്. ആ വിടവ് ഇല്ലാതാക്കാന്‍ എന്താണ് താമസം എന്നും മഞ്ഞപ്പട ചോദിക്കുന്നു.



ക്ലബിന്റെ പുരോഗതിക്കായാണ് പ്രതിഷേധമെന്നും ആരാധകരോട് മാനേജ്‌മെന്റിനുള്ള സമീപനത്തില്‍ മാറ്റം വരണമെന്നും കഴിവുള്ള ഇന്ത്യന്‍ താരങ്ങളെ ടീമിലേക്ക് എത്തിക്കണമെന്നും ആരാധക കൂട്ടായ്മ ആവശ്യപ്പെടുന്നു. പുതിയ സീസണില്‍ 12 കളികളില്‍ 3 കളികളില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാനായത്. രണ്ട് കളികളില്‍ സമനില പിടിച്ചപ്പോള്‍ ഏഴ് കളികള്‍ പരാജയപ്പെട്ടു. നിലവില്‍ പോയിന്റ് നിലയില്‍ 11-ാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്.

കോച്ച് മൈക്കല്‍ സ്റ്റാറേയെ മാനേജ്‌മെന്റ് പുറത്താക്കിയ നടപടി ഏറെ ചര്‍ച്ചയായിരുന്നു. മൈക്കല്‍ സ്റ്റാറേയെ പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട മാനേജ്‌മെന്റിനെതിരെ രൂക്ഷമായായിരുന്നു പ്രതികരിച്ചത്.

KERALA
മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് അഭിമാനം, പരിപാടിക്ക് ആരെ വിളിക്കണമെന്നത് അവരുടെ ഇഷ്ടം: രമേശ് ചെന്നിത്തല
Also Read
user
Share This

Popular

KERALA
KERALA
മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് അഭിമാനം, പരിപാടിക്ക് ആരെ വിളിക്കണമെന്നത് അവരുടെ ഇഷ്ടം: രമേശ് ചെന്നിത്തല