fbwpx
ഹാട്രികും രണ്ട് അസിസ്റ്റും; ബൊളീവിയയെ കാഴ്ചക്കാരാക്കി ബ്യൂണസ് ഐയേഴ്സിൽ 'ദി കംപ്ലീറ്റ് മെസി ഷോ..!'
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Oct, 2024 10:57 AM

ദക്ഷിണ അമേരിക്ക ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ മെസി കരുത്തിൽ ബൊളീവിയയെ എതിരില്ലാത്ത ആറ് ​ഗോളുകൾക്ക് തകർത്ത് അർജന്റീന

FOOTBALL


ബ്യൂണസ് ഐയേഴ്സിലെ റിവർപ്ലേറ്റ് സ്റ്റേഡിയത്തിൽ, ദി കംപ്ലീറ്റ് ലയണൽ മെസി ഷോ. ദക്ഷിണ അമേരിക്ക ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ മെസി കരുത്തിൽ ബൊളീവിയയെ എതിരില്ലാത്ത ആറ് ​ഗോളുകൾക്ക് തകർത്ത് അർജന്റീന. ഹാട്രികും രണ്ട് അസിസ്റ്റുകളുമായി മെസി നിറഞ്ഞാടിയപ്പോൾ വെറും കാഴ്ചക്കാരായി നിൽക്കാൻ മാത്രമേ ബൊളീവിയക്ക് സാധിച്ചുള്ളൂ.


ALSO READ : ബംഗ്ലാദേശിനെതിരായ മത്സരത്തിലെ സെഞ്ചുറി ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം: സഞ്ജു സാംസൺ


19, 84, 86 മിനിറ്റുകളിലായിരുന്നു മെസിയുടെ ​ഗോൾ നേട്ടങ്ങൾ. പത്തൊമ്പതാം മിനിറ്റിൽ ലൗറ്റാരോ മാർട്ടീനസിന്റെ അസിസ്റ്റിലൂടെ മെസിയാണ് അർജന്റീനയുടെ ​ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ടാം പ്രഹരം മാർട്ടീനസിന്റേതായിരുന്നു. അതിന് വഴിയൊരുക്കിയതോ, മെസിയും. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ മെസിയുടെ അസിസ്റ്റിൽ ജൂലിയൻ അൽവാരസും ​ഗോൾ നേടിയതോടെ അർജന്റീന മത്സരത്തിൽ തങ്ങളുടെ ആധികാരികത ആദ്യ പകുതിയിൽ തന്നെ ഉറപ്പിച്ചു.


ALSO READ : ധോണിയും പന്തും പ്ലീസ് സ്റ്റെപ്പ് ബാക്ക് ; ആ റെക്കോര്‍ഡ് സഞ്ജു തൂക്കി !


അർജന്റീനയ്ക്കായി അടുത്ത ​ഗോൽ നേടിയത് അറുപത്തിയൊമ്പതാം മിനിറ്റിൽ തിയാഗോ അല്‍മാഡയായിരുന്നു. പിന്നാലെ, 84-ാം മിനിറ്റിലും 86-ാം മിനിറ്റിലും മെസി ബൊളീവിയൻ ​ഗോൾ വല കുലുക്കി ഹാട്രിക് തികച്ചു. ഈ ജയത്തോടെ യോഗ്യതാ റൗണ്ടിൽ 10 കളികളില്‍ നിന്ന് 22 പോയന്റുമായി അര്‍ജന്റീനയാണ് ഒന്നാമത്.

TRENDING
സോഷ്യൽ മീഡിയ മീമിന് പിന്നിലെ 1200 വർഷം പഴക്കമുള്ള കഥ!
Also Read
user
Share This

Popular

KERALA
KERALA
മയക്കുമരുന്നിനെതിരെ എക്സെസിൻ്റെ 'ഓപ്പേറഷൻ ക്ലീൻ സ്ലേറ്റ്'; 8 ദിവസത്തിനിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരിവസ്തുക്കൾ