ഇതോടെ മാരിയപ്പന്‍ തങ്കവേലുവിന് ശേഷം പാരാലിംപിക്സില്‍ ജമ്പിങ് ഇനത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും 21-കാരനായ പ്രവീൺ സ്വന്തമാക്കി
പാരാലിംപിക്സിൽ ഇന്ത്യ സ്വർണവേട്ട തുടരുന്നു. പുരുഷന്‍മാരുടെ ഹൈജമ്പ് ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാർ സ്വർണം നേടിയതോടെ ഇന്ത്യ ആറാം സ്വർണവും സ്വന്തമാക്കി. 2.08 മീറ്റര്‍ ഉയരം എന്ന ഏഷ്യന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയാണ് താരം സ്വര്‍ണം സ്വന്തമാക്കിയത്.
ടോക്യോ പാരാലിംപിക്സിലെ വെള്ളി മെഡല്‍ ജേതാവാണ് നോയിഡ സ്വദേശിയായ പ്രവീണ്‍. ഇതോടെ മാരിയപ്പന്‍ തങ്കവേലുവിന് ശേഷം പാരാലിംപിക്സില്‍ ജമ്പിങ് ഇനത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും 21-കാരനായ പ്രവീൺ സ്വന്തമാക്കി.
ALSO READ : പാരിസ് പാരാലിംപിക്‌സ്: ഇന്ത്യയ്ക്കായി സ്വർണം നേടി സുമിത് ആൻ്റിൽ
ഇതോടെ പാരിസ് പാരാലിംപിക്സിൽ ഇന്ത്യയുടെ മെഡല്‍ നേട്ടം 26 ആയി. ആറ് സ്വര്‍ണം, ഒമ്പത് വെള്ളി, 11 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. നിലവില്‍ 14-ാം സ്ഥാനത്താണ് ഇന്ത്യ. പാരാലിംപിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.