fbwpx
നഥാന്‍ ലിയോണിനെയും മറികടന്ന് അശ്വിന്‍; സ്വന്തമാക്കിയത് ചരിത്രനേട്ടം
logo

ന്യൂസ് ഡെസ്ക്

Posted : 24 Oct, 2024 06:42 PM

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 34ാം മത്സരം കളിക്കുന്ന അശ്വിന്‍ ഇതുവരെ 189 വിക്കറ്റുകളാണ് നേടിയിരിക്കുന്നത്.

CRICKET


ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രൻ അശ്വിൻ. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം മൂന്ന് വിക്കറ്റ് നേടിയ അശ്വിന്‍, ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണിനെയാണ് ഇന്ത്യന്‍ താരം മറികടന്നത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 34ാം മത്സരം കളിക്കുന്ന അശ്വിന്‍ ഇതുവരെ 189 വിക്കറ്റുകളാണ് നേടിയിരിക്കുന്നത്. 43 മത്സരങ്ങളില്‍നിന്ന് 187 വിക്കറ്റുകളായിരുന്നു നഥാന്‍ ലിയോണിന്റെ നേട്ടം. ഓസീസ് താരങ്ങളായ പാറ്റ് കമ്മിന്‍സ് (175), മിച്ചല്‍ സ്റ്റാര്‍ക്ക് (147), ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബോര്‍ഡ് (134) എന്നിവരാണ് പട്ടികയില്‍ ആദ്യ അഞ്ചിലുള്ളത്.

ന്യൂസിലന്‍ഡിനെതിരെ 24 ഓവര്‍ എറിഞ്ഞ അശ്വിന്‍ 64 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. ടോം ലഥാം, വിൽ യങ്, ഡെവണ്‍ കോണ്‍വെ എന്നിവരുടെ വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ലഥാം അശ്വിന്റെ പന്തില്‍ സ്റ്റംപിന് മുന്നില്‍ കുടുങ്ങിയപ്പോള്‍, വില്‍ യങ്ങിനെയും കോണ്‍വെയെയും പന്ത് ക്യാച്ചെടുത്ത് പുറത്താക്കി.


READ MORE: "പരമ്പരയിൽ ശക്തമായ തിരിച്ചുവരവ് നടത്തും, ഇങ്ങനെയൊരു മത്സരഫലം ഒട്ടും പ്രതീക്ഷിച്ചില്ല"


ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ വിക്കറ്റ് നേട്ടം തുടര്‍ന്നാല്‍ മറ്റൊരു റെക്കോഡ് കൂടി അശ്വിന് സ്വന്തമാകും. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ താരമാകാന്‍ അശ്വിന് 11 വിക്കറ്റ് കൂടി മതി. ന്യൂസിലന്‍ഡിനെതിരെ ഒരു ടെസ്റ്റ് മത്സരം കൂടി ബാക്കിയുള്ളതിനാല്‍ അശ്വിന് പ്രതീക്ഷയ്ക്ക് വകയുണ്ട്.

ടെസ്റ്റിലെ ആകെ വിക്കറ്റുകളുടെ എണ്ണത്തിലും അശ്വിന്‍ ലിയോണിനെ മറികടന്നു. 104 മത്സരങ്ങളില്‍നിന്ന് 531 വിക്കറ്റാണ് അശ്വിന്റെ നേട്ടം. ലിയോണ്‍ 129 മത്സരങ്ങളില്‍നിന്ന് 530 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 800 വിക്കറ്റുകളെന്ന മാന്ത്രികസംഖ്യയുമായി ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഷെയ്ന്‍ വോണ്‍ (708), ജയിംസ് ആന്‍ഡേഴ്സണ്‍ (704), അനില്‍ കുംബ്ലെ (619), ബ്രോഡ് (604), മക്ഗ്രാത്ത് (563) എന്നിവരാണ് അശ്വിന് മുന്നിലുള്ളവര്‍.

KERALA
സുകുമാരൻ നായർ പറയുന്നത് മന്നത്തിൻ്റെ അഭിപ്രായത്തിന് വിപരീതം; മറുപടിയുമായി സച്ചിദാനന്ദ സ്വാമി
Also Read
user
Share This

Popular

KERALA
KERALA
എക്സൈസിന്റെ ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്; സംസ്ഥാനത്ത് 23 ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 667 ലഹരി കേസുകൾ