പെറുവിനെതിരായ മത്സരത്തില്‍ പാബ്ലോ അയ്മര്‍, റോബര്‍ട്ടോ അയാല എന്നിവര്‍ സ്‌കലോണിക്കു പകരം കോച്ചിങ് സ്റ്റാഫ്സായി ടീമിനൊപ്പം ഉണ്ടാകും
കോപ അമേരിക്കയില്‍ ഞായറാഴ്ച്ച പെറുവിനെതിരെ കളത്തിലിറങ്ങാനിരിക്കെ അര്‍ജന്റീനയ്ക്ക് തിരിച്ചടി. മുഖ്യ പരിശീലകന്‍ ലയണല്‍ സ്‌കലോണിക്ക് ഒരു മത്സരത്തില്‍ വിലക്ക്. കഴിഞ്ഞ മത്സരം പുനരാരംഭിക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് വിലക്കുവീണത്. ചിലെക്കെതിരായ മത്സരത്തില്‍ ആദ്യ പകുതിക്കുശേഷം അര്‍ജന്റീന ടീമംഗങ്ങള്‍ ഗ്രൗണ്ടിലിറങ്ങാന്‍ വൈകിയിരുന്നു.
പെറുവിനെതിരായ മത്സരത്തില്‍ പാബ്ലോ അയ്മര്‍, റോബര്‍ട്ടോ അയാല എന്നിവര്‍ സ്‌കലോണിക്കു പകരം കോച്ചിങ് സ്റ്റാഫ്സായി ടീമിനൊപ്പം ഉണ്ടാകും. വിലക്കിനോടൊപ്പം പിഴയും സ്കലോണിക്ക് മേൽ ചുമത്തിയിട്ടുണ്ട്.
കോപ്പയിലെ ആദ്യ രണ്ട് മത്സരങ്ങളും അര്‍ജന്റീന ജയിച്ചിരുന്നു. ആദ്യ മത്സരത്തില്‍ കാനഡയെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. പിന്നാലെ ചിലെയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്തു.