തുടര്‍ച്ചയായി മൊബൈല്‍ ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തെയും മോശമായി ബാധിക്കും
ഇന്ന് എല്ലാവരുടെയും ജീവിതം സ്മാര്‍ട്ട് ഫോണിലാണ്. മൊബൈല്‍ ഫോണ്‍ അഡിക്ടുകളാണ് നമ്മളില്‍ പലരും. അതില്‍ നിന്ന് ഒരു മോചനം ആഗ്രഹമുണ്ടെങ്കില്‍ പോലും പലര്‍ക്കും സാധിക്കുന്നില്ല. ഇന്നത്തെ ജീവിത രീതിയനുസരിച്ച് മൊബൈല്‍ നോക്കാതെ ഒരാള്‍ക്കും ജീവിക്കാനുമാവില്ല.
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനോ, വായിക്കാനോ, ഒരു സ്ഥലം കണ്ടു പിടിക്കാനോ, സമയം നോക്കാനോ, ആളുകളുമായി ആശയ വിനിമയം നടത്താനോ തുടങ്ങി എല്ലാ കാര്യങ്ങളും ഇന്ന് മൊബൈല്‍ ഫോണിലാണ്. എന്നാല്‍ തുടര്‍ച്ചയായി മൊബൈല്‍ ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തെയും കാര്യമായി ബാധിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം മറച്ചുവെക്കാനാവില്ല.
ALSO READ: കറിവേപ്പില നിസ്സാരക്കാരനല്ല കേട്ടോ; ജീവിത ശൈലീരോഗങ്ങളെ പ്രതിരോധിക്കാം
ഇപ്പോഴിതാ സ്‌ക്രീന്‍ ടൈം കുറയ്ക്കുന്നതിനായി ഒരു ആശയം മുന്നോട്ട് വെക്കുകയാണ് ലിസ് മൂഡി പോഡ്കാസ്റ്റ്. പോഡ്കാസ്റ്റില്‍ പറയുന്നതനുസരിച്ച് ആറ് മിനുട്ട് വായിക്കുന്നത് നമ്മുടെ സ്ട്രെസ്സ് 68 ശതമാനമായി കുറയ്ക്കുമെന്നാണ്. ആറ് മിനുട്ട് വായിച്ച് സ്ട്രെസ്സ് കുറയ്ക്കുകയും അതേപോലെ ഏകാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്നത് ഫോണില്‍ തുടര്‍ച്ചയായി നോക്കാനുള്ള നമ്മുടെ ത്വര കുറയ്ക്കുമെന്നാണ് പറയുന്നത്.
2009ല്‍ യൂണിവേഴ്സിറ്റി ഓഫ് സസെക്സിലെ കോഗ്‌നിറ്റീവ് ന്യൂറോസൈക്കോളജിസ്റ്റ് ആയ ഡേവിഡ് ലൂയിസ് ആണ് ഈ പഠനം നടത്തിയത്. തുടര്‍ച്ചയായി പുസ്തകം വായിക്കുന്നത് നമ്മുടെ ഭാവന വര്‍ധിപ്പിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പഠനത്തില്‍ പറയുന്നുണ്ട്.