fbwpx
'പടം കണ്ടാല്‍ നിങ്ങള്‍ക്ക് കൊള്ളാം, പിന്നെ ഞങ്ങള്‍ക്കും'; എംപുരാനില്‍ മുരുകനെത്തുന്നത് മര്യാദക്കാരനായി
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Feb, 2025 06:31 PM

ബൈജുവിന്റെ സ്ലാങ്ങും ശൈലിയുമൊക്കെയാണ് ഒറ്റ വരി ഡയലോഗിനെ ഹിറ്റാക്കിയത്

MALAYALAM MOVIE



'ഒരു മര്യാദയൊക്കെ വേണ്ടേ?'... ലൂസിഫറില്‍ ബൈജു സന്തോഷിന്റെ മുരുകന്‍ എന്ന കഥാപാത്രം ഷാജോണിന്റെ അലോഷിയോട് പറയുന്ന വാക്കുകളാണിത്. ഇത്രയും പറഞ്ഞ് സൈലന്‍സര്‍ ഘടിപ്പിച്ച പിസ്റ്റളെടുത്ത് അലോഷിയെ വെടിവെച്ചിട്ടശേഷം മുരുകന്‍ സ്ഥലം വിടുന്നു. മോഹന്‍ലാല്‍-പൃഥ്വിരാജ് കോംബോയില്‍ പുറത്തിറങ്ങിയ ലൂസിഫറിലെ ഹിറ്റ് ഡയലോഗുകളില്‍ ഒന്നായി അത് മാറി. ബൈജുവിന്റെ സ്ലാങ്ങും ശൈലിയുമൊക്കെയാണ് ഒറ്റ വരി ഡയലോഗിനെ ഹിറ്റാക്കിയത്. ലൂസിഫറിന്റെ തുടര്‍ച്ചയായ എംപുരാനിലും ബൈജുവിന്റെ മുരുകനുണ്ട്. പക്ഷേ, മുരുകന്‍ ഇത്തവണ മര്യാദക്കാരനാണെന്നാണ് ബൈജു പറയുന്നത്.

എംപുരാന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്റര്‍ വീഡിയോയിലാണ് മുരുകനെക്കുറിച്ച് ബൈജു പറയുന്നത്. 'ലൂസിഫര്‍ എന്ന ചിത്രവും അതിലെ കഥാപാത്രങ്ങളെയും, പ്രത്യേകിച്ച് സ്റ്റീഫനച്ചായനെയും മുരുകനെയും ആരും മറന്നിട്ടുണ്ടാകില്ല എന്ന് വിചാരിക്കുന്നു. വളരെ ഇഷ്ടത്തോടെ അവതരിപ്പിച്ച കഥാപാത്രമായിരുന്നു മുരുകന്‍. നീണ്ട അഞ്ച് വര്‍ഷത്തിനുശേഷം ഞങ്ങള്‍ വീണ്ടും എംപുരാനിലൂടെ ഒന്നിക്കുകയാണ്. മലയാളം കണ്ട ഏറ്റവും വലിയ ചിത്രമായി എംപുരാന്‍ എത്തുമ്പോള്‍, അതില്‍ മുരുകന്‍ എന്ന കഥാപാത്രമായി ഒരു മര്യാദയോടുകൂടി ഞാനും നിങ്ങളിലേക്കെത്തുകയാണ്. അപ്പോള്‍ നമുക്ക് തീയേറ്ററില്‍വച്ച് കാണാം.കാണണം... കണ്ടേ പറ്റൂ. കണ്ടാല്‍ നിങ്ങള്‍ക്ക് കൊള്ളാം... പിന്നെ ഞങ്ങള്‍ക്കും കൊള്ളാം' -എന്നാണ് ബൈജു എംപുരാനെയും മുരുകനെയും കുറിച്ച് പറയുന്നത്.


ALSO READ: സ്റ്റീഫന്‍ നെടുമ്പള്ളി 45 കോടി നല്‍കി രക്ഷിച്ച NPTV സിഇഒ; എമ്പുരാനില്‍ പുതിയ റോളില്‍ ജിജു ജോണ്‍


മാര്‍ച്ച് 27നാണ് എംപുരാന്റെ റിലീസ്. ലൂസിഫറിന്റെ പ്രീക്വലും സീക്വലുമായാണ് എംപുരാന്‍ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷിയുടെ പഴയ ജീവിതം പറയുന്നതിനൊപ്പം പുതിയ കാലഘട്ടം കൂടി ചിത്രത്തില്‍ ഉള്‍പ്പെടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനൊപ്പം ലൂസിഫറിലുണ്ടായിരുന്ന മഞ്ജു വാര്യർ, ടോവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ ഒരുപിടി പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് നിര്‍മാണം. ദീപക് ദേവ് ആണ് എംപുരാനും സംഗീതമൊരുക്കുന്നത്.ഛായാഗ്രഹണം സുജിത് വാസുദേവ്. അഖിലേഷ് മോഹൻ ആണ് എഡിറ്റിങ്.



KERALA
കൊല്ലം കുണ്ടറയില്‍ പാളത്തിന് കുറുകെ വെച്ച ടെലിഫോണ്‍ പോസ്റ്റില്‍ ട്രെയിന്‍ തട്ടി; അട്ടിമറി ശ്രമമെന്ന് സംശയം
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
"ആഗോള സംഗമത്തിൽ എത്തിയ പ്രതിപക്ഷ നേതാവ് സ്വീകരിച്ചത് പ്രായോഗിക നിലപാട്, എൽഡിഎഫ് അത് സ്വാഗതം ചെയ്യുന്നു": ടി.പി. രാമകൃഷ്ണൻ