ഭൂമിയുടെ ഏറ്റവും പുതിയ ചിത്രമായ ' മേരേ ഹസ്ബന്‍ഡ് കി ബീവി ' കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ എത്തിയിരുന്നു
വൈവിധ്യമാര്‍ന്ന പ്രകടനങ്ങളിലൂടെയും അസാധാരണമായ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെയും ഭൂമി പെഡ്നേക്കര്‍ ഹിന്ദി സിനിമയില്‍ പ്രശസ്തി നേടിയിട്ടുണ്ട്. 2015ല്‍ ദം ലഗാ കെ ഹൈഷ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി, വൈവിധ്യമാര്‍ന്ന പ്രകടനങ്ങളിലൂടെ വ്യാപകമായ പ്രശംസ നേടി. ടോയ്ലറ്റ്: ഏക് പ്രേം കഥ, ശുഭ് മംഗള്‍ സാവ്ധാന്‍, ബാല, ബദായ് ദോ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച ഭൂമി ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ ഹിന്ദി സിനിമയിലെ ശമ്പള അസമത്വത്തെക്കുറിച്ചും താന്‍ അതിന് ഇരയായിട്ടുണ്ട് എന്നും തുറന്നു പറഞ്ഞു.
'ഇത് സിനിമയിലെ മാത്രം പ്രശ്‌നമല്ല. എല്ലാ മേഖലകളിലുമുള്ള പ്രശ്‌നമാണിത്. നിങ്ങള്‍ ഏതെങ്കിലും വലിയ കമ്പനിയുടെ സിഇഒയെ നോക്കിയാലും അവള്‍ ഒരു സ്ത്രീയാണെങ്കില്‍, അവളുടെ ശമ്പളം കുറവായിരിക്കും. സിനിമയിലും ഇതേ പ്രശ്‌നമുണ്ട്. പലപ്പോഴും, കൂടുതല്‍ ബിസിനസ്സ് കൊണ്ടുവരുന്നത് നടന്മാരാണ് എന്ന് നമ്മള്‍ പറയാറുണ്ട്. അത് തികച്ചും ശരിയാണ്. ഇത് സീനിയോറിറ്റിയെക്കുറിച്ചല്ല. എന്റെ പുരുഷ സഹനടനെപ്പോലെ തന്നെ ഞാന്‍ നേട്ടങ്ങള്‍ കൈവരിച്ച സാഹചര്യങ്ങളിലും എനിക്ക് വളരെ കുറഞ്ഞ പ്രതിഫലം മാത്രമേ ലഭിച്ചിട്ടുള്ളൂ. എന്നാല്‍ സമത്വത്തില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന കൂടുതല്‍ നിര്‍മാതാക്കള്‍ വരുന്നതോടെ, ഈ വിടവ് കുറയാന്‍ തുടങ്ങുന്നതായി എനിക്ക് തോന്നുന്നു,' ഭൂമി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പ്രശസ്തമായ ഒരു സെറ്റില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു താനെന്ന് ഭൂമി അഭിമാനത്തോടെ പങ്കുവെച്ചു. ഇത് ന്യായമായ മാറ്റമായും വ്യക്തിപരമായ നേട്ടമായും അവര്‍ കരുതുന്നു. തുല്യതയെ വിലമതിക്കുന്ന പുതിയ നിര്‍മാതാക്കള്‍ക്ക് മാത്രമേ വ്യവസായത്തില്‍ അത്തരം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ എന്ന് വിശ്വസിക്കുന്നതായും ഭൂമി വ്യക്തമാക്കി.
ഭൂമിയുടെ ഏറ്റവും പുതിയ ചിത്രമായ ' മേരേ ഹസ്ബന്‍ഡ് കി ബീവി ' കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ എത്തിയിരുന്നു. പ്രേക്ഷകരുടെ സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിക്കുന്ന ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി ബോക്‌സ് ഓഫീസില്‍ ചരിത്ര നേട്ടം നേടി മുന്നേറുന്ന ' ഛാവ ' എന്ന വിക്കി കൗശല്‍ ചിത്രമാണ്. അര്‍ജുന്‍ കപൂര്‍, രകുല്‍ പ്രീത് സിങ് തുടങ്ങിയവരും 'മേരേ ഹസ്ബന്‍ഡ് കി ബീവി'യില്‍ ഉണ്ട്. മുദാസാര്‍ അസ്സീസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.