മികച്ച പ്രോഗ്രാം പ്രൊഡ്യൂസർക്കുള്ള പുരസ്‌കാരത്തിന് സീനിയർ പ്രൊഡ്യൂസർ മിഥുൻ നായർ അർഹനായി. മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള പുരസ്‌കാരം സീനിയർ റിപ്പോർട്ടർ വി എസ് അനുരാഗിന് ലഭിച്ചു.
ജെ.സി ഡാനിയേൽ മാധ്യമ പുരസ്കാരം ന്യൂസ് മലയാളത്തിന്. മികച്ച പ്രോഗ്രാം പ്രൊഡ്യൂസർക്കുള്ള പുരസ്‌കാരത്തിന് സീനിയർ പ്രൊഡ്യൂസർ മിഥുൻ നായർ അർഹനായി. മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള പുരസ്‌കാരം സീനിയർ റിപ്പോർട്ടർ വി എസ് അനുരാഗിന് ലഭിച്ചു.
അഭിനയ കുലപതി പുരസ്‌കാരം നടന്‍ ജഗതി ശ്രീകുമാര്‍ കരസ്ഥമാക്കി. പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മിയും സ്വന്തമാക്കി. ഈ മാസം 25ന് തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.