fbwpx
ഡാന്‍സ് നമ്പറിന് ഒരുങ്ങി പൂജ? ചര്‍ച്ചയായി കൂലി ടീമിന്റെ പുതിയ അപ്‌ഡേറ്റ്
logo

ന്യൂസ് ഡെസ്ക്

Posted : 26 Feb, 2025 07:49 PM

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഒരു ആക്ഷന്‍ ത്രില്ലറാണ്

TAMIL MOVIE




ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് കൂലി. ചിത്രവുമായി ബന്ധപ്പെട്ട ഓരോ അപ്‌ഡേറ്റുകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. ക്യാരക്ടര്‍ പോസ്റ്ററുകള്‍ മുതല്‍ കൂലി ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുതിയൊരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. നാളെ (ഫെബ്രുവരി 27) 11 മണിക്കാണ് ആ ബിഗ് റിവീല്‍ നടക്കുക. സണ്‍ പിക്‌ചേഴ്‌സാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അനൗണ്‍സ്‌മെന്റ് പോസ്റ്റിന് താഴെ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ചുവന്ന വസ്ത്രം ധരിച്ച ഒരു സ്ത്രീ ഡാന്‍സ് കളിക്കുന്ന ചിത്രമാണ് അനൗണ്‍സ്‌മെന്റ് പോസ്റ്ററിലുള്ളത്. ചിത്രത്തിലെ ഡാന്‍സ് നമ്പര്‍ ആയിരിക്കും നാളെ റിലീസ് ചെയ്യുന്നതെന്നാണ് ഇതില്‍ നിന്നും ലഭിക്കുന്ന സൂചന. ചിത്രത്തിലെ നടിയെ കണ്ട് അത് പൂജ ഹെഗ്‌ഡെയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നേരത്തെ പൂജ ഹെഗ്‌ഡെ രജനിക്കൊപ്പം കൂലിയില്‍ ഡാന്‍സ് നമ്പര്‍ ചെയ്യുമെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ ഈ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.


ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഒരു ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കഥാപാത്രങ്ങളുടെയെല്ലാം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജൂലൈ 2024ലാണ് ചിത്രത്തിന്റെ പ്രാഥമിക പരിപാടികള്‍ ആരംഭിച്ചത്. 2025ല്‍ ചിത്രം റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. സണ്‍ പിക്ചേഴ്സ് നിര്‍മാണവും.


അതേസമയം പൂജ ഹെഗ്ഡെ ബീസ്റ്റിന് ശേഷമാണ് വിജയ്ക്കൊപ്പം ജനനായകനില്‍ അഭിനയിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പ്രിയാമണി, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം മേനോന്‍ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കൂലിക്ക് ശേഷമായിരിക്കും ജനനായകന്‍ തിയേറ്ററിലെത്തുക. 2025 പകുതിയോടെയോ 2026ന്റെ തുടക്കത്തിലോ ആയിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് സൂചന.


അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കെവിഎന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മാണം. അടുത്തിടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജനങ്ങളുടെ നായകനായാണ് വിജയ് പോസ്റ്ററില്‍ ഉള്ളത്. ചിത്രം പേര് പോലെ തന്നെ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. വിജയ് യുടെ 69-ാമത്തെ ചിത്രമാണിത്.

Also Read
user
Share This

Popular

CHAMPIONS TROPHY 2025
WORLD
അടിപതറി ഇംഗ്ലണ്ട്; ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പുറത്ത്, അഫ്ഗാനിസ്ഥാൻ്റെ ജയം 8 റൺസിന്