സ്വിഫ്റ്റ് ബസ് അമിതവേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. KSRTC വേണാട് ബസും സ്വിഫ്റ്റ് ഇലക്ട്രിക് ബസുമാണ് കൂട്ടിയിടിച്ചത്.വേണാട് ബസ് ഡ്രൈവർക്ക് കാലിന് ഗുരുതരമായി പരിക്കേറ്റു. ഇലക്ട്രിക് പോസ്റ്റ് തകർത്താണ് ബസ്സുകൾ നിന്നത്. സ്വിഫ്റ്റ് ബസ് അമിതവേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.