പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കാറുകച്ചാൽ പൊലീസിന്റെ കേസ്. കറുകച്ചാൽ സ്വദേശി തോമസ് പീലിയാനിക്കൽ ആയിരുന്നു പരാതിക്കാരൻ.
ഫോൺ ചോർത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി.വി. അൻവറിൻ്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. കാറുകച്ചാൽ, എരുമേലി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 2 കേസുകളിലാണ് മൊഴിയെടുത്തത്.പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കാറുകച്ചാൽ പൊലീസിന്റെ കേസ്.കറുകച്ചാൽ സ്വദേശി തോമസ് പീലിയാനിക്കൽ ആയിരുന്നു പരാതിക്കാരൻ.
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ പരാതിയിൽ എരുമേലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മൊഴി എടുത്തു. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു ഷാജൻ സ്കറിയയുടെ പരാതി.ചങ്ങനാശേരി DYSP ഓഫീസിലെത്തിയാണ് അൻവർ മൊഴി നൽകിയത്.
Also Read; വന്യജീവി ആക്രമണം: സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി