കൂട്ടക്കൊലയ്ക്ക് മുമ്പ് ചില കടങ്ങൾ വീട്ടിയിട്ടുണ്ടെന്നും, തിരികെ പണം നൽകിയത് ഗൂഗിൾ പേ വഴിയാണെന്നും പ്രതി അഫാൻ പറഞ്ഞു
വെഞ്ഞാറമൂട് കൂട്ടക്കൊല നടത്തിയത് ബന്ധുക്കളെ കൊന്നത് കടം വീട്ടാൻ പണം നൽകാത്തതിനാലെന്ന് പ്രതിയുടെ മൊഴി. പല ഇടത്ത് നിന്ന് 65 ലക്ഷത്തോളം രൂപ കടം വാങ്ങിയെന്നും, താമസിക്കുന്ന വീട് വിറ്റ് കടം വീട്ടാനും ശ്രമിച്ചെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. കടം വീട്ടാൻ പെൺസുഹൃത്തിൻ്റെ സ്വർണ മാല ഉൾപ്പെടെ പണയം വച്ചിരുന്നു. പകരം അവൾക്ക് ഡ്യൂപ്ലിക്കേറ്റ് മാല നൽകിയിരുന്നു. കൂട്ടക്കൊലയ്ക്ക് മുമ്പ് ചില കടങ്ങൾ വീട്ടിയിട്ടുണ്ടെന്നും, തിരികെ പണം നൽകിയത് ഗൂഗിൾ പേ വഴിയാണെന്നും പ്രതി അഫാൻ പറഞ്ഞു.
ഫെബ്രുവരി 24നാണ് കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല പുറംലോകമറിയുന്നത്. വൈകുന്നേരം അഞ്ച് മണിയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയാണ് അഫാന്‍ കൊലപാതകം നടത്തിയ കാര്യം പൊലീസിനോട് ഏറ്റു പറഞ്ഞത്. ആറ് പേരെ കൊന്നെന്നായിരുന്നു പ്രതി പറഞ്ഞത്. എന്നാൽ ഗുരുതര പരിക്കേറ്റ മാതാവ് ഷെമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാതാവിൻ്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായാൽ മാത്രമേ മൊഴി എടുക്കുന്നതടക്കമുള്ള നടപടി ക്രമത്തിലേക്ക് കടക്കാൻ സാധിക്കുവെന്ന് പൊലീസ് അറിയിച്ചു.
ALSO READ: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: കാരണം അന്വേഷിച്ച് പൊലീസ്; നിര്‍ണായകമാകുക ഷെമിയുടേയും അഫാന്റേയും മൊഴി
കുറ്റം ഏറ്റുപറഞ്ഞതിന് ശേഷം പ്രതിയേയും കൂട്ടി വീട്ടിലെത്തിയ അന്വേഷണ സംഘം അകത്ത് കയറിയപ്പോള്‍ വീടിന്റെ താഴത്തെ നിലയില്‍ തലയില്‍ നിന്ന് ചോര വാര്‍ന്ന നിലയിലാണ് മാതാവ് ഷെമിയെ കണ്ടത്. താഴത്തെ നിലയില്‍ തന്നെ ജീവനറ്റ് പതിമൂന്നുകാരനായ അനിയന്‍ അഹ്‌സനും, മുകളിലെ നിലയിലെ കസേരയില്‍ ഇരിക്കുന്ന നിലയില്‍ പെണ്‍സുഹൃത്ത് ഫര്‍സാനയുടെ ശരീരവും കണ്ടെത്തി.പിന്നീടാണ് മറ്റ് മൂന്ന് കൊലപാതകങ്ങളുടെ വിവരം കൂടി പുറത്തുവന്നത്.
പ്രതി അഫാന്‍ രാസലഹരിക്ക് അടിമയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇതുസംബന്ധിച്ച് പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്ത് തരം രാസലഹരിയാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ. ഇതിനായി പ്രതിയുടെ രക്തപരിശോധനയടക്കം നടത്തണമെന്നും പൊലീസ് അറിയിച്ചു. പിതാവിന്റെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, മാതാവ് ഷെമി, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍ഷാന, പിതാവിന്റെ സഹോദരന്‍ ലത്തീഫ്,അദ്ദേഹത്തിന്റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. ആറ് പേരേയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് ആക്രമിച്ചത്.ആക്രമണത്തിന് ഉപയോഗിച്ച ചുറ്റികയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ചുപേരുടെയും മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.