fbwpx
ധനുഷിന്‍റെ വഴിയില്‍ മകന്‍ യാത്രയും; പക്ഷെ അഭിനയിക്കാനല്ല
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Aug, 2024 04:54 PM

രായന് ശേഷം ധനുഷ് വീണ്ടും സംവിധായക കുപ്പായത്തിലെത്തുന്ന 'നിലവുക്ക് എന്‍ മേല്‍ എന്നടി കോപം' എന്ന ചിത്രത്തിലൂടെ ധനുഷിന്‍റെ മകന്‍ യാത്രയും തമിഴ് സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്

TAMIL MOVIE


തമിഴ് സിനിമ ലോകത്തെ ബഹുമുഖ പ്രതിഭയാണ് നടന്‍ ധനുഷ്. മികച്ച അഭിനേതാവ് എന്നതിനൊപ്പം സംവിധായകന്‍, നിര്‍മാതാവ്, ഗായകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച താരം രായനിലൂടെ കരിയറിലെ അന്‍പതാം സിനിമ എന്ന നേട്ടവും അടുത്തിടെ പിന്നിട്ടിരുന്നു. എ.ആര്‍ റഹ്മാന്‍റെ സംഗീതം നല്‍കിയ ചിത്രത്തിലും പാട്ടുകളും ഹിറ്റായിരുന്നു.

രായന് ശേഷം ധനുഷ് വീണ്ടും സംവിധായക കുപ്പായത്തിലെത്തുന്ന 'നിലവുക്ക് എന്‍ മേല്‍ എന്നടി കോപം' എന്ന ചിത്രത്തിലൂടെ ധനുഷിന്‍റെ മകന്‍ യാത്രയും തമിഴ് സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്നൊരു റിപ്പോര്‍ട്ടും കോളിവുഡില്‍ നിന്ന് പുറത്തുവരുന്നുണ്ട്. അഭിനയം കഴിഞ്ഞാല്‍ ഗാനരചയിതാവ് എന്ന നിലയില്‍ നിരവധി ആരാധകരാണ് ധനുഷിനുള്ളത്. പോയറ്റ് ധനുഷിന്‍റെ പാതയിലൂടെ ഗാനരചയിതാവായാണ് മകന്‍ യാത്ര സിനിമയുടെ ഭാഗമാകുന്നത്.

ALSO READ : കാണികളുടെ കണ്ണുനനയിച്ച മാരി സെല്‍വരാജ് മാജിക്; 'വാഴൈ' കേരള റിലീസിന്

സിനിമയുടെ ആദ്യ ഗാനമായ ഗോള്‍ഡന്‍ സ്പാരോയുടെ വരികളാണ് യാത്ര എഴുതിയിരിക്കുന്നത്. എസ്.ജെ സൂര്യ എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് യാത്ര സിനിമയുടെ ഭാഗമാകുന്ന വിവരം പുറത്തുവന്നത്. പ്രിയങ്ക മോഹന്‍ സ്ക്രീനിലെത്തുന്ന ഗാനത്തിന് ജി.വി പ്രകാശ് കുമാറാണ് ഈണമിട്ടിരിക്കുന്നത്. എന്നാല്‍ ഗാനത്തിന്‍റെ വരികളുടെ സുപ്രധാന ഭാഗങ്ങള്‍ എഴുതിയതും പാടിയതും റാപ്പര്‍ ധനുഷാണ് വണ്ടര്‍ബാര്‍ സ്റ്റുഡിയോസിന്‍റെ സിഇഒ ശ്രേയസ് എസ്.ജെ സൂര്യക്ക് മറുപടി നല്‍കി. പക്ഷെ പാട്ടിന്‍റെ ഹുക്ക് ലൈന്‍ എഴുതിയിരിക്കുന്നത് യാത്രയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ധനുഷ് രചനയും സംവിധാനവും നിര്‍ഹിക്കുന്ന 'നിലവുക്ക് എന്‍ മേല്‍ എന്നടി കോപം' ഒരു റൊമാന്‍റിക് കോമഡി ചിത്രമായിരിക്കും. അനിഖ സുരേന്ദ്രന്‍, പ്രിയ പ്രകാശ് വാര്യര്‍, മാത്യു തോമസ്, സതീഷ്, പവിഷ്, വെങ്കടേഷ് മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനുഷ് അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ധനുഷിന്‍റെ വണ്ടര്‍ബാര്‍ ഫിലിംസ്, ആര്‍കെ പ്രൊഡക്ഷന്‍സ് എന്നിവരാണ് നിര്‍മാതാക്കള്‍.

NATIONAL
GST കൗൺസിൽ യോഗം: യൂസ്ഡ് കാർ കമ്പനികളിൽ നിന്നും വാങ്ങിയാൽ ജിഎസ്ടി കൂടും, ഫുഡ് ഡെലിവറി ആപ്പ് സംബന്ധിച്ച് തീരുമാനമായില്ല
Also Read
user
Share This

Popular

KERALA
WORLD
സുനിതയെ കാണാം, പ്രസവാനന്തര ഉന്മാദത്തിന് മുമ്പും ശേഷവുമുള്ള സ്ത്രീ ജീവിതം