1.50 ഗ്രാം കഞ്ചാവാണ് പരിശോധനയിൽ ഇവരിൽ നിന്നും പിടികൂടിയത്
കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിൽ. ഖാലിദ് റഹ്‌മാനെയും അഷ്റഫ് ഹംസയേയുമാണ് എക്സൈസിൻ്റെ പിടിയിലായത്. 1.50 ഗ്രാം കഞ്ചാവാണ് പരിശോധനയിൽ ഇവരിൽ നിന്നും പിടികൂടിയത്. കസ്റ്റഡിയിലെടുത്ത സംവിധായകരെ ജാമ്യത്തിൽ വിട്ടയച്ചു. സുഹൃത്ത് ഷാലിസ് മുഹമ്മദും അറസ്റ്റിലായിട്ടുണ്ട്.
ഇന്നലെ രാത്രിയിൽ നടത്തിയ പരിശോധനയിലാണ് സംവിധായകർ പാടിയിലായത്. മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരും പിടിയിലായത്. സമീർ താഹിറിൻ്റേതാണ് ഫ്ലാറ്റ്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇടനിലക്കാരാണ് ഇവർക്ക് ലഹരി എത്തിച്ചുനൽകിയത്.
ALSO READ: കോഴിക്കോട് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി; പരിക്കേറ്റ ഒരാൾ മരിച്ചു