താന്‍ ആരോടും മോശമായ വികാരങ്ങള്‍ പുലര്‍ത്തുന്നില്ലെന്നും താരം പങ്കുവെച്ചു.
ജോണി ഡെപ്പിന് തന്റെ മുന്‍ ഭാര്യ ആംബര്‍ ഹേര്‍ഡില്‍ നിന്നുള്ള വിവാഹമോചനത്തെ ചുറ്റിപ്പറ്റിയുള്ള മാധ്യമ ശ്രദ്ധയും നിയമ പോരാട്ടങ്ങളും ഉണ്ടായിരുന്നു. മോദി: ത്രീ ഡേയ്സ് ഓണ്‍ ദി വിങ് ഓഫ് മാഡ്നെസ് എന്ന ചിത്രത്തിലൂടെ ഡെപ്പ് ഇപ്പോള്‍ സംവിധാന കുപ്പായം അണിഞ്ഞാണ് സിനിമ ലോകത്തേക്ക് തിരിച്ചെത്തുന്നത്. ദി ഹോളിവുഡ് റിപ്പോര്‍ട്ടറുമായി സംസാരിക്കുമ്പോള്‍ , തന്റെ വ്യക്തിജീവിതത്തിലേക്ക് മാധ്യമശ്രദ്ധ നിലനിന്നിരുന്നിട്ടും, ആ സമയത്ത് 'എല്ലാവരും എനിക്ക് എതിരായിരുന്നു' എന്നിട്ടും, താന്‍ ആരോടും മോശമായ വികാരങ്ങള്‍ പുലര്‍ത്തുന്നില്ലെന്നും താരം പങ്കുവെച്ചു.
''സത്യസന്ധമായി, എനിക്ക് ഈ നിമിഷം ഇവിടെ ഇരുന്നു എല്ലാ രീതിയുലുമുള്ള സന്ദര്‍ഭങ്ങളെ പറ്റി ചിന്തിക്കാം, എല്ലാവരും എനിക്കെതിരെ എങ്ങനെ ആയിരിന്നുവെന്നും , എനിക്ക് അതെല്ലാം ഓര്‍മിക്കാം. പക്ഷേ, അതെല്ലാം കടന്നുപോയി. അതില്‍ ചിലത് ഏറ്റവും മനോഹരമായ സമയമായിരുന്നില്ല, ചിലത് ആഹ്ലാദകരമായിരുന്നു. നമ്മള്‍ എന്തുചെയ്താലും അതില്‍ നിന്ന് എന്തെങ്കിലും പഠിക്കും എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് എനിക്ക് ആരോടും മോശമായ വികാരങ്ങള്‍ ഇല്ല. ഒരാളോട് വെറുപ്പ് ശേഖരിച്ചു വെക്കുന്ന ഒരാള്‍ അല്ല ഞാന്‍. വെറുപ്പിന് കരുതല്‍ ആവശ്യമാണ്. ഇതിനെല്ലാം എനിക്കിപ്പോ സമയമില്ല' ഡെപ്പ് കൂട്ടിച്ചേര്‍ത്തു.
മുന്‍ ഭാര്യ ആംബര്‍ ഹേര്‍ഡും അദ്ദേഹവും തമ്മില്‍ വ്യാപകമായി പ്രചരിച്ച നിയമയുദ്ധത്തില്‍ താരം ഉള്‍പ്പെട്ടിരുന്നു. കേസില്‍ ജോണി വിജയിക്കുകയും അദ്ദേഹത്തിന്റെ മുന്‍ ഭാര്യ ആംബര്‍ അദ്ദേഹത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവും 350,000 ഡോളര്‍ ശിക്ഷാ നഷ്ടപരിഹാരവും നല്‍കി.
ജോണിയുടെ പുതിയ ചിത്രം 1916-ല്‍ പാരീസില്‍ വെച്ച് ഇറ്റാലിയന്‍ കലാകാരനായ അമെഡിയോ മോഡിഗ്ലിയാനിയുടെ ജീവിതത്തിലെ പ്രക്ഷുബ്ധമായ മൂന്ന് ദിവസങ്ങളെ ചുറ്റിപ്പറ്റിയാണ്. റോം ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയറിനായി അദ്ദേഹം പങ്കെടുത്തിരുന്നു. അവിടെ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ലഭിച്ചു.