ആഗോള തലത്തിൽ വമ്പൻ റിലീസായെത്തുന്ന ചിത്രം കേരളത്തിൽ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്.
ഒരു വർഷത്തെ ഇടവേളക്ക് ശേഷം നടൻ ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം തീയേറ്ററുകളിലേക്ക്. ദുൽഖർ നായകനാകുന്ന തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ 31 നാണ് വേൾഡ് വൈഡ് റിലീസിനെത്തുന്നത്. നാളെ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്യും. വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ആഗോള തലത്തിൽ വമ്പൻ റിലീസായെത്തുന്ന ചിത്രം കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്. വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ സംവിധായകൻ.
ALSO READ: 'നായക വേഷം ചെയ്യാൻ പലരെയും സമീപിച്ചു'; 'പണിയിൽ' നായകനാകാനുള്ള കാരണം വെളിപ്പെടുത്തി നടൻ ജോജു ജോർജ്
ഈ ചിത്രത്തിന്റെ ടീസർ, വീഡിയോ സോങ് എന്നിവ സമൂഹ മാധ്യമങ്ങളിൽ സൂപ്പർഹിറ്റായി മാറിയിരുന്നു. ലക്കി ഭാസ്കർ ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടയിൽ വെങ്കി അറ്റ്ലുരി ചിത്രത്തിന്റെ പ്ലോട്ട് പങ്കുവെച്ചിരുന്നു. ബാങ്കിങ് മേഖലയും അതിലെ തട്ടിപ്പുകളുടെയും കഥയാണ് ചിത്രം പറയുന്നത്. ഇതുവരെ ഇന്ത്യൻ സിനിമ ഇത്തരത്തിലൊരു വിഷയം കൈകാര്യം ചെയ്തിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു.
1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ലക്കി ഭാസ്കർ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
മീനാക്ഷി ചൗധരിയാണ് നായിക. ചിത്രത്തിൽ ഭാസ്കർ എന്ന സാധാരണക്കാരന്റെ ജീവിതത്തിൽ നടക്കുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. നിമിഷ് രവിയാണ് സിനിമാട്ടോഗ്രഫി. എഡിറ്റിംഗ് നവീൻ നൂലി. കലാസംവിധാനം- ബംഗ്ലാൻ.