തൊടുപുഴയില്‍ പൂര്‍ത്തിയായ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ബ്രേക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ രജപുത്ര വിഷ്വല്‍ മീഡിയ
L360 സിനിമ
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് L360. കരിയറിലെ മൂന്നാം സിനിമയില്‍ നായകനായി മോഹന്‍ലാലിനെ പോലൊരു നടനെയും താരത്തെയും ലഭിച്ചതിനെ ആവേശത്തോടെയാണ് തരുണ്‍ മൂര്‍ത്തി കാണുന്നതും. തൊടുപുഴയില്‍ പൂര്‍ത്തിയായ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ബ്രേക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ രജപുത്ര വിഷ്വല്‍ മീഡിയ.
ആദ്യ ഷെഡ്യൂൾ അവസാനിച്ചതിന്റെയും താൽക്കാലികമായി എല്ലാവരും പിരിയുന്നതിന്റെയും സങ്കടം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും നിർമാതാവ് എം, രഞ്ജിത്തും ഉൾപ്പെടെയുള്ളവർ പങ്കുവെക്കുന്നതാണ് വീഡിയോയിൽ.
വർഷമായി അഭിനയിക്കുകയാണ്. ഈ സിനിമയും ആദ്യ സിനിമ പോലെയാണ്. ഒരുപാട് സിനിമകൾ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്നേഹം തോന്നും. അങ്ങനെ സ്നേഹം തോന്നിയ സിനിമയാണിത്. പോകുമ്പോൾ ഒരു സങ്കടമുണ്ടാകും. ആ സങ്കടത്തോട് കൂടി ഞാൻ പോകുന്നു. ഇവിടെ തന്നെ ഇങ്ങനെ നിന്ന എത്രയോ ദിവസങ്ങൾ, ആ സന്തോഷത്തിലും സ്നേഹത്തിലും സങ്കടത്തിലും പോകുന്നു... എളുപ്പം തിരിച്ച് വരാൻ - മോഹന്‍ലാല്‍
L360 സിനിമയില്‍ മോഹന്‍ലാലുമൊത്ത് പ്രവര്‍ത്തിച്ച അനുഭവം തരുണ്‍ മൂര്‍ത്തി ന്യൂസ് മലയാളത്തോട് പറഞ്ഞു.
'ലാല്‍ സാര്‍ വളരെ കംഫര്‍ട്ടബിള്‍ ആയി നമുക്കൊപ്പം നിന്ന്, എന്താണ് വേണ്ടത് സാര്‍ എന്നൊക്കെ ചോദിച്ച് ഒരു കുട്ടിയെ പോലെ വന്ന് നില്‍ക്കുന്ന ഒരു നടനാണ്. പിന്നെ ഞാന്‍ സ്‌ക്രിപ്റ്റ് കൊടുത്തപ്പോഴേ ലാല്‍ സാറിന്‍റെ മനസില്‍ ഒരു കഥാപാത്രമുണ്ട്. അതുകൊണ്ട് തന്നെ പിന്നീട് ലാല്‍ സാറിനെ ട്യൂണ്‍ ചെയ്യാന്‍ അങ്ങനെ വലിയ പ്രെഷറോ സ്ട്രഗിളോ ഒന്നും ഉണ്ടായിട്ടില്ല. എന്താണ് വേണ്ടത്, എന്താണ് ഞാന്‍ ചെയ്യേണ്ടത് എന്നെല്ലാം പറഞ്ഞ് ഒന്നോ രണ്ടോ മൂന്നോ ടേക്കിനുള്ളില്‍ എല്ലാം ഓക്കെയാക്കുന്ന ഒരു അത്ഭുത മനുഷ്യന്‍.
L360 എന്ന് പറയുമ്പോള്‍ ഒരു സുഖമുണ്ട്. ബറോസിന്‍റെ അപ്‌ഡേറ്റും എമ്പുരാന്‍റെ അപ്‌ഡേറ്റുകളും ഒക്കെ ഒന്ന് പ്രോപ്പറായി വന്ന് നില്‍ക്കുന്ന സമയത്ത് നമ്മളുടേതായൊരു സ്‌പേസ് ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ആ സ്‌പേസ് ഉണ്ടായി വന്നിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ പ്രമോഷന്‍റെ കാര്യത്തില്‍ അങ്ങനെ വലിയ ടെന്‍ഷനുകളൊന്നുമില്ല. കാരണം നമുക്കുള്ളത് മോഹന്‍ലാല്‍ എന്ന് പറയുന്ന വലിയൊരു ബ്രാന്‍ഡ്. അതിനൊപ്പം തന്നെ രജപുത്ര എന്ന് പറഞ്ഞ പ്രൊഡക്ഷന്‍ ഹൗസ്, ലാല്‍ സാറിനോട് ഒപ്പം നില്‍ക്കാന്‍ കഴിയുന്ന ശോഭന മാം. അതൊക്കെയുള്ളപ്പോള്‍ ഇങ്ങനെയൊരു സിനിമയുണ്ട് എന്നത് ഒരുപക്ഷെ മലയാളികള്‍ക്ക് മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ്. പിന്നെ നമ്മുടെ സിനിമയ്ക്ക് മുന്നെ ബറോസ് എന്ന് പറഞ്ഞ ഒരു ബ്രഹ്മാണ്ഡ സിനിമ റിലീസ് ചെയ്യാനിരിക്കുന്നു. എമ്പുരാന്‍റെ ഷൂട്ട് നമുക്ക് മുന്നെ തുടങ്ങിയതാണ്. അപ്പോള്‍ അതിന്‍റെയെല്ലാം ഇടയില്‍ അങ്ങനെ കൊടുക്കണ്ട എന്ന് തോന്നിയത് കൊണ്ടാണ് ഞങ്ങള്‍ പേര് പുറത്തുവിടാതിരുന്നത്. പിന്നെ ഈ കാത്തിരിപ്പിന് ഒരു സുഖമുണ്ടല്ലോ. പിന്നെ നമ്മുടെ സിനിമയുടെ പേരില്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നുള്ളതും സന്തോഷമാണ്.
എക്‌സൈറ്റ്‌മെന്‍റ് ഉണ്ടെങ്കിലെ സിനിമ ഓരോ ദിവസവും മുന്നോട്ട് പോവുകയുള്ളൂ. സ്‌ക്രിപ്റ്റ് കയ്യില്‍ കിട്ടുന്നത് മുതല്‍, ലാല്‍ സാര്‍ കമ്മിറ്റ് ചെയ്തത് മുതല്‍ ഇനി ഷൂട്ട് ചെയ്യാനുള്ള 25 ദിവസത്തെ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ വരെ എക്‌സൈറ്റ്‌മെന്‍റാണ്. ഇനി ഷൂട്ട് ചെയ്യാനുള്ളതെല്ലാം വളരെ എക്‌സൈറ്റ്‌മെന്‍റ് നിറഞ്ഞ ഭാഗങ്ങളാണ്. അതിങ്ങനെ നിലനിര്‍ത്തികൊണ്ടേ ഇരിക്കുന്നു. പിന്നെ പല സീനുകളും നമ്മള്‍ എഴുതുമ്പോള്‍ ഇത് ലാല്‍ സാര്‍ എങ്ങനെ ചെയ്യുമെന്നൊരു എക്‌സൈറ്റ്‌മെന്റ് ഉണ്ട്. നമ്മുടെ മനസില്‍ ലാല്‍ സാര്‍ എങ്ങനെയായിരിക്കും ചെയ്യുക എന്ന് പുള്ളിയുടെ സിനിമ കരിയര്‍ വെച്ചിട്ട് നമുക്ക് അറിയാം. ഈ മൊമന്‍റില്‍ ഇങ്ങനെയായിരിക്കും നോക്കാന്‍ പോകുന്നത് എന്നൊക്കെ നമുക്ക് അറിയാമായിരിക്കും. അതായിരിക്കും നമ്മള്‍ പ്രതീക്ഷിച്ച് പോയി പറയുന്നത്. അതൊന്നും അല്ലാതെ പുതിയൊരു സാധനം തരാന്‍ എപ്പോഴും ലാല്‍ സാര്‍ ശ്രമിക്കും. എന്നാലും നമ്മുടെ ഒക്കെ ഒരു വിന്റേജ് കൊതികൊണ്ട്, ചില സമയത്ത് അത് തന്നൂടെ എന്ന് ചോദിക്കുമ്പോള്‍, എന്റെ വയറില്‍ പിടിച്ച് നുള്ളിയിട്ട് പറയും വേണ്ടത് ഞാന്‍ കൊടുത്തില്ലേ സാര്‍. അപ്പോള്‍ നമ്മള്‍ ഓക്കെ എന്ന് പറയും. എന്നാലും ഇടയ്ക്ക് നമുക്ക് വേണ്ടി ഓരോന്നൊക്കെ തരും. പിന്നെ വിന്റേജ് എന്ന് പറഞ്ഞ് ഒരുപാട് റീക്രിയേറ്റ് ചെയ്യേണ്ടെന്ന് നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. എന്നാലും നമുക്ക് ഇഷ്ടമുള്ള കുറേ മൊമന്‍റുകളുണ്ട്. ലാല്‍ സാറിന്‍റെ ചിരി, നോട്ടമെല്ലാം. മീശ പിരി ഒഴിച്ച് ബാക്കിയെല്ലാം ഉണ്ട് ' - തരുണ്‍ മൂര്‍ത്തി പറഞ്ഞു.