അഭിനേതാക്കള്‍ എന്നതിന് അപ്പുറത്ത് ഒരുപാട് സാമ്യങ്ങളുണ്ട്: ശോഭിതയുമായുള്ള വിവാഹത്തെ കുറിച്ച് നാഗ ചൈതന്യ
logo

ന്യൂസ് ഡെസ്ക്

Posted : 31 Jan, 2025 05:34 PM

ഒരുമിച്ച് സിനിമ ചെയ്യുന്നതിനെ കുറിച്ചും നാഗ ചൈതന്യ പ്രതികരിച്ചു

TELUGU MOVIE


നാഗ ചൈതന്യയും ശോഭിത ധുലിപാലയും സിനിമ മേഖലയിലെ പ്രമുഖ താരങ്ങളാണ്. ഇരുവരും 2024 ഡിസംബറിലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞതു മുതല്‍ ആരാധകര്‍ അവരുടെ ജീവിതത്തെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ആകാംഷയിലാണ്. അടുത്തിടെ ഹിന്ദുസ്ഥാന്‍ ടൈംസിന നല്‍കിയ അഭിമുഖത്തില്‍ നാഗ ചൈതന്യ ശോഭിതയുമായുള്ള വിവാഹ ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിച്ചു.

'വിവാഹ ജീവിതം അതി മനോഹരമാണ്. ഞാന്‍ അത് നന്നായി ആസ്വദിക്കുന്നുണ്ട്. ഇതിപ്പോള്‍ കുറച്ച് മാസമായി വിവാഹം കഴിഞ്ഞിട്ട്. ഞങ്ങള്‍ രണ്ട് പേരും ജോലിക്കും ജോലിക്ക് ശേഷമുള്ള സമയത്തിനും ഒരു പോലെ പ്രാധാന്യം കൊടുക്കുന്നവരാണ്. ഞങ്ങള്‍ക്ക് വര്‍ക്ക് ലൈഫ് ബാലന്‍സ് തീര്‍ച്ചയായും ഉണ്ട്. അത് തന്നെയാണ് ഞങ്ങളെ തമ്മില്‍ ഒരുമിപ്പിച്ച പ്രധാന കാര്യവും', നാഗ ചൈതന്യ പറഞ്ഞു.

അഭിനേതാക്കള്‍ എന്നതിന് അപ്പുറത്തേക്ക് ഇരുവരും തമ്മിലുള്ള സാമ്യങ്ങളെ കുറിച്ചും താരം തുറന്ന് സംസാരിച്ചു. 'ഞങ്ങള്‍ രണ്ട് പേരും ആന്ധ്രയില്‍ നിന്നുള്ളവരാണ്. അവള്‍ വിസാഗില്‍ നിന്നാണ് വരുന്നത്. എനിക്ക് വിസാഗ് ഒരുപാട് ഇഷ്ടമാണ്. ഞങ്ങള്‍ ഒരേ നഗരത്തില്‍ നിന്ന് അല്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ സാംസ്‌കാരിക പരമായി വളരെ സാമ്യങ്ങളുണ്ട്. പിന്നെ തീര്‍ച്ചയായും സിനിമയോടുള്ള ഇഷ്ടം. ഈ കലയോടുള്ള ഇഷ്ടം. പിന്നെ ജീവിതത്തെ കുറിച്ച് ഞങ്ങള്‍ രണ്ട് പേര്‍ക്കും വലിയ കൗതുകമുണ്ട്. അതാണ് ഞങ്ങളെ മുന്നോട്ട് കൊണ്ടു പോകുന്നത്. പിന്നെ ഞങ്ങള്‍ക്ക് യാത്ര ചെയ്യാനും ഇഷ്ടമാണ്', താരം കൂട്ടിച്ചേര്‍ത്തു.

ഒരുമിച്ച് സിനിമ ചെയ്യുന്നതിനെ കുറിച്ചും നാഗ ചൈതന്യ പ്രതികരിച്ചു. 'അറിയില്ല, ഒരു നല്ല സ്‌ക്രിപ്റ്റ് വന്നാല്‍ തീര്‍ച്ചയായും ചെയ്യും', എന്നാണ് താരം പറഞ്ഞത്.

CHAMPIONS TROPHY 2025
വീണ്ടും രസംകൊല്ലിയായി മഴ; ഓസീസ് സെമിയില്‍, അഫ്‌ഗാന് മുന്നിലുള്ളത് നേരിയ സാധ്യത മാത്രം
Also Read
Share This