fbwpx
ആശാവർക്കർമാരുടെ സമരത്തിനിടെ മറുനീക്കവുമായി സർക്കാർ; ഹെൽത്ത് വോളന്റിയര്‍മാരെ കണ്ടെത്തി പരിശീലനം നൽകും
logo

ന്യൂസ് ഡെസ്ക്

Posted : 28 Feb, 2025 10:20 PM

തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുക. അഞ്ച് ബാച്ചുകള്‍ക്ക് തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ട്രെയിനിങ് നല്‍കും.

KERALA

ആശ വർക്കർമാരുടെ സമരം തുടരുന്നതിനിടെ ഹെൽത്ത് വോളന്റിയർമാരെ നിയമിക്കാൻ നീക്കവുമായി സർക്കാർ . പുതിയ വോളന്റിയര്‍മാരെ കണ്ടെത്തി പരിശീലനം നൽകാനായി മാർഗനിർദേശം പുറത്തിറക്കി. പരിശീലനം നൽകാൻ 11.70 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാനത്ത് 1,500 ഹെല്‍ത്ത് വോളന്റിയേഴ്സിനെ നിയമിക്കാനാണ് തീരുമാനം.


തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുക. അഞ്ച് ബാച്ചുകള്‍ക്ക് തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ട്രെയിനിങ് നല്‍കും. ഒരു ബാച്ചിൽ 50 പേർക്കാണ് ട്രെയിനിങ്. കോട്ടയം, പാലക്കാട് ജില്ലകളില്‍ നാല് ബാച്ചുകൾ വീതവും പരിശീലനം നല്‍കും.


സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇവർ തിരികെ പ്രവേശിച്ചിരുന്നില്ല. ഇതോടെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പകരം സംവിധാനം ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് ഹെല്‍ത്ത് വോളന്റിയേഴ്സിനെ നിയമിക്കാന്‍ തീരുമാനമായത്.


ALSO READ: 'മറുഭാഗം കേള്‍ക്കാതിരിക്കരുത്'; ലൈംഗികാതിക്രമ പരാതികൾ വ്യാജമെങ്കിൽ സ്ത്രീകൾക്കെതിരെയും നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി


അതേസമയം ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ സമരത്തിന് ബദൽ സമരവുമായി സിഐടിയു രംഗത്തെത്തി. തിരുവനന്തപുരം എജിഎസ് ഓഫീസിലേക്കാണ് ആശ ഫെഡറേഷൻ മാർച്ച് നടത്തിയത്. ആശാവർക്കർമാരെ ചിലർ തെറ്റിദ്ധരിപ്പിച്ചാണ് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നതെന്ന് നേതാക്കൾ ആരോപിച്ചു.


ആനുകൂല്യങ്ങൾ വൈകുന്നതിനും ഓണറേറിയം വർധിപ്പിക്കാത്തതിനും കാരണം കേന്ദ്രസർക്കാരാണെന്നും ആശാവർക്കേഴ്സ് ഫെഡറേഷൻ പറഞ്ഞു. എന്നാൽ എല്ലാ ആവശ്യങ്ങളും അംഗീകരിക്കും വരെ സമരം തടരുമെന്നാണ് സെക്രട്ടേറിയറ്റിനു മുന്നിലെ ആശമാരുടെ നിലപാട്.

Also Read
user
Share This

Popular

KERALA
CRICKET
കൊല്ലം മൺറോതുരുത്തിൽ മദ്യലഹരിയിൽ 19കാരൻ മധ്യവയസ്കനെ വെട്ടിക്കൊന്നു; പ്രതി ലഹരിക്കടിമയെന്ന് നാട്ടുകാർ