വഴിക്കടവ് സ്വദേശി വിനോദാണ് ജഡത്തിൽ നിന്നും ആനക്കൊമ്പുകൾ കടത്തിയത്. രണ്ട് കൊമ്പുകൾക്കുമായി 13 കിലോ ഭാരമുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.
നിലമ്പൂർ നെല്ലിക്കുത്ത് മലയിൽ കാട്ടാനയുടെ ജഡത്തിൽ നിന്ന് കാണാതായ കൊമ്പുകൾ കണ്ടെത്തി. വഴിക്കടവ് സ്വദേശി വിനോദാണ് ആനക്കൊമ്പുകൾ കടത്തിയത്. ഡീസൻ്റ് കുന്നിലെ വാഴത്തോട്ടത്തിലെ കിണറിലായിരുന്നു ആനക്കൊമ്പുകൾ ഒളിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ കഴിഞ്ഞ ബുധനാഴ്ചയാണ് നിലമ്പൂർ നെല്ലിക്കുത്ത് വനത്തിൽ നിന്ന് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്നായിരുന്നു നിഗമനം. ചരിഞ്ഞ ആനയുടെ ജഡത്തിലെ കൊമ്പുകൾ ഊരിയെടുത്ത നിലയിലായിരുന്നു. തുടർന്ന് വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വിനോദ് അറസ്റ്റിലാവുന്നത്. രണ്ട് കൊമ്പുകൾക്കുമായി 13 കിലോ ഭാരമുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.