fbwpx
ആന്റണി പെരുമ്പാവൂര്‍ പോസ്റ്റ് പിന്‍വലിച്ചു; പൃഥ്വിയെ ട്രോളി സോഷ്യല്‍ മീഡിയ
logo

ന്യൂസ് ഡെസ്ക്

Posted : 26 Feb, 2025 07:29 PM

മാര്‍ച്ച് 25 ന് ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഫിലിം ചേംബറിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം വന്നതിനു പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്

MALAYALAM MOVIE


നിര്‍മാതാവ് സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂര്‍ പങ്കുവെച്ച പോസ്റ്റ് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. അതോടെ സമൂഹമാധ്യമത്തില്‍ ട്രോളേറ്റുവാങ്ങുകയാണ് നടന്‍ പൃഥ്വിരാജ്. ആന്റണി പെരുമ്പാവൂരിന്റെ ദീര്‍ഘമായ പോസ്റ്റ്, 'എല്ലാം ഓക്കെയല്ലേ അണ്ണാ', എന്ന ക്യാപ്ക്ഷനോട് കൂടിയാണ് പൃഥ്വിരാജ് പങ്കുവെച്ചിരുന്നത്. അതിനാലാണ് പൃഥ്വിരാജിനെ ട്രോളി സമൂഹമാധ്യമത്തില്‍ കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്.

'അണ്ണന്‍ ചതിച്ചൂലോ ആശാനെ... അണ്ണന്‍ കട പൂട്ടി പോയി', 'എല്ലാം ഓക്കെ അല്ല അണ്ണാ', 'ഇപ്പോ എല്ലാം ഓക്കെ ആയെന്നാ തോന്നുന്നേ', എന്നീ തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

മാര്‍ച്ച് 25 ന് ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഫിലിം ചേംബറിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം വന്നതിനു പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്. മാര്‍ച്ച 27 ന് റിലീസ് ചെയ്യാനിരിക്കുന്ന എംപുരാനെ ലക്ഷ്യം വെച്ചുള്ളതാണ് പുതിയ നിര്‍ദേശമെന്ന ചര്‍ച്ചകളുണ്ടായിരുന്നു. ഇതിനിടയിലാണ് ആന്റണി പെരുമ്പാവൂരിന്റെ നീക്കം.

എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ചുള്ള സുരേഷ് കുമാറിന്റെ പരാമര്‍ശങ്ങളായിരുന്നു തര്‍ക്കങ്ങളുടെ തുടക്കം. സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം സുരേഷ് കുമാര്‍ സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് മനസ്സിലാകുന്നില്ലെന്നും ഇതെല്ലാം പറയാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് അറിയില്ലെന്നുമായിരുന്നു പോസ്റ്റിന്റെ ചുരുക്കം.



NATIONAL
അരവിന്ദ് കെജ്‌രിവാൾ രാജ്യസഭയിലേക്ക്; അഭ്യൂഹം തള്ളി ആംആദ്മി
Also Read
user
Share This

Popular

KERALA
KERALA
ഫോൺ ചോർത്തൽ പരാതി; പി. വി. അൻവറിൻ്റെ മൊഴി രേഖപ്പെടുത്തി