ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്
ബോളിവുഡ് താരം സണ്ണി ഡിയോളിനെ നായകനാക്കി തെലുങ്ക് സംവിധായകന്‍ ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചിത്രം 'ജാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. സണ്ണി ഡിയോളിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്ന് പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ടിജി വിശ്വ പ്രസാദിനൊപ്പം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വളരെ ശ്കതവും തീവ്രവുമായ രീതിയിലാണ് സണ്ണി ഡിയോളിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ ശരീരത്തിലുടനീളം രക്ത കറകളുമായി ഒരു വലിയ ഫാന്‍ കയ്യില്‍ പിടിച്ചിരിക്കുന്ന ലുക്കിലാണ് സണ്ണി ഡിയോളിനെ ഇതില്‍ കാണാന്‍ സാധിക്കുന്നത്. വമ്പന്‍ ആക്ഷന്‍ ചിത്രമായാണ് ജാട്ട് ഒരുക്കുക എന്ന സൂചനയും പോസ്റ്റര്‍ തരുന്നുണ്ട്. അടുത്തിടെ ഗദ്ദര്‍ 2 എന്ന ചിത്രത്തിലൂടെ ബ്ലോക്ക്ബസ്റ്റര്‍ വിജയം സമ്മാനിച്ച സണ്ണി ഡിയോള്‍ തന്റെ കരിയറിലെ നൂറാം ചിത്രത്തിലേക്ക് അടുക്കുകയാണ്. രണ്‍ദീപ് ഹൂഡ, വിനീത് കുമാര്‍ സിംഗ്, സയാമി ഖേര്‍, റെജീന കസാന്ദ്ര എന്നിവരാണ് ജാട്ടിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.
ഛായാഗ്രഹണം- ഋഷി പഞ്ചാബി, സംഗീതം- തമന്‍ എസ്, എഡിറ്റര്‍- നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍- അവിനാഷ് കൊല്ല, സിഇഒ- ചെറി, എക്‌സികുട്ടീവ് പ്രൊഡ്യൂസഴ്‌സ്- ബാബ സായ് കുമാര്‍ മാമിഡിപള്ളി, ജയ പ്രകാശ് റാവു (ഖജ), ആക്ഷന്‍ കൊറിയോഗ്രാഫര്‍- പീറ്റര്‍ ഹെയ്ന്‍, അനല്‍ അരസു, രാം ലക്ഷ്മണ്‍, വെങ്കട്ട്, സംഭാഷണങ്ങള്‍- സൌരഭ് ഗുപ്ത, രചന ടീം- എം വിവേക് ആനന്ദ്, നിമ്മഗഡ്ഡ ശ്രീകാന്ത്, ശ്രീനിവാസ് ഗാവിറെഡ്ഡി, മയൂഖ് ആദിത്യ കൃഷ്ണ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍- ഭാസ്‌കി (ഹീറോ) രാജേഷ് കമര്‍സു, പബ്ലിസിറ്റി ഡിസൈനര്‍- ഗോപി പ്രസന്ന, വിഎഫ്എക്‌സ്- ഡെക്കാന്‍ ഡ്രീംസ്, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി.