അടുത്തിടെ പ്രഭാസിന്‍റെ 45-ാം പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയിരിക്കുന്ന 'രാജാസാബ്' മോഷൻ പോസ്റ്റർ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു
ഒരു കുർത്തയും സൺ ഗ്ലാസും ധരിച്ച് കൂൾ ലുക്കിൽ പ്രഭാസ്. പ്രഭാസിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'രാജാസാബ്' പൊങ്കൽ സ്പെഷൽ പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമയുടെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിൽ നിന്നും മാറ്റിയതായും കഴിഞ്ഞ ദിവസം സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.
അടുത്തിടെ പ്രഭാസിന്‍റെ 45-ാം പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയിരിക്കുന്ന 'രാജാസാബ്' മോഷൻ പോസ്റ്റർ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് വേറിട്ട ലുക്കിൽ പ്രഭാസ് പോസ്റ്ററിൽ എത്തിയിരുന്നത്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’ .
മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഹൊറർ റൊമാന്‍റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്‍റെ പുതുക്കിയ റിലീസ് തിയതി ഉടൻ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്നത്.
പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഒരു റിബൽ മാസ് ഫെസ്റ്റിവൽ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ സാക്ഷ്യം. തമൻ എസ്. ആണ് സംഗീതം.