മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥയാണ് 'അമരൻ'. ശിവ കാർത്തികേയനും സായി പല്ലവിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തമിഴിൽ ഏറെ ആരാധകരുള്ള താരമാണ് ശിവകാർത്തികേയൻ. 'അമരൻ' എന്ന ചിത്രമാണ് അടുത്തതായി ശിവകാർത്തികേയന്റേതായി പുറത്ത് വരാനുള്ളത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥയാണ് 'അമരൻ'. ശിവകാർത്തികേയനും സായി പല്ലവിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ, താൻ 'അമരൻ' തെരഞ്ഞെടുക്കാൻ കാരണം തുറന്ന് പറയുകയാണ് നടൻ ശിവകാർത്തികേയൻ. തന്‍റെ പിതാവ് പൊലീസ് ആയി സേവനമനുഷ്ഠിച്ചിരുന്നപ്പോഴാണ് മരണമടഞ്ഞത്. തന്റെ പിതാവും മുകുന്ദും തമ്മിൽ സാമ്യതകളുണ്ടെന്നും ശിവകാർത്തികേയൻ പറയുന്നു.
ഷൂട്ടിന്റെ ആദ്യ ദിവസം പട്ടാളക്കാരന്റെ കോസ്റ്റ്യൂമിൽ താൻ കുറച്ച് സമ്മർദ്ദത്തിലായിരുന്നുവെന്നും എന്നാൽ ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞതിനു ശേഷം കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ഇന്ദു റെബേക്ക വർഗീസ് എന്ന മലയാളി കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ജി.വി. പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.