fbwpx
കുംഭമേള തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; 10 പേർക്ക് ദാരുണാന്ത്യം, 19 പേർക്ക് പരിക്ക്
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Feb, 2025 10:20 AM

മിർസപൂർ-പ്രയാഗ് രാജ് ദേശീയപാതയിലാണ് അപകടം നടന്നത്

NATIONAL


ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് ദാരുണാന്ത്യം.19 പേർക്ക് പരിക്ക്. ഛത്തീസ്ഗഡിൽ നിന്നുള്ള കുംഭമേള തീർത്ഥാടകരാണ് മരിച്ചത്. മഹാകുംഭമേള തീർഥാടകരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. മിർസപൂർ-പ്രയാഗ് രാജ് ദേശീയപാതയിലാണ് അപകടം നടന്നത്.


ALSO READതൃശൂർ ബാങ്ക് കവർച്ച: പ്രതി സംസ്ഥാനം വിട്ടെന്ന് സൂചന, അന്വേഷണം ഊർജിതം



കുംഭമേളയിൽ പങ്കെടുക്കാൻ ഛത്തീസ്ഗഢിലെ കോർബ ജില്ലയിൽ നിന്ന് വരുന്ന കാർ, മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിൽ നിന്ന് വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും, പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും നിർദേശം നൽകി. ഈ ആഴ്ചയിൽ തന്നെ മറ്റൊരു ആപകടവും റിപ്പോർട്ട് ചെയ്തിരുന്നു. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ നിന്നും മഹാകുംഭമേളയിൽ പങ്കെടുത്തവരുടെ മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് ആന്ധ്രാപ്രദേശ് തീർഥാടകർ മരിക്കുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 



KERALA
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പാനലിൽ ഉൾപ്പെടുത്താത്തത് അനീതിയെന്ന് പി ജയരാജൻ, അതൃപ്തി അറിയിച്ച് മേഴ്സിക്കുട്ടിയമ്മയും
Also Read
user
Share This

Popular

KERALA
KERALA
അനീതിയെന്നും നീതികേടെന്നും പ്രതികരണം; CPIM സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തിൽ അതൃപ്തി അറിയിച്ച് നേതാക്കൾ