വെഡ്നസ്ഡേയുടെ രണ്ടാം സീസണ്‍ നിലവില്‍ ചിത്രീകരണത്തിലാണ്. ലേഡി ഗാഗയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോഴും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല
വെഡ്‌നസ്‌ഡേ എന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസിന്റെ രണ്ടാമത്തെ സീസണില്‍ പോപ്പ് താരവും നടിയുമായ ലേഡി ഗാഗയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഇപ്പോഴിതാ സീരീസിലെ പ്രധാന കഥാപാത്രമായ വെഡ്‌നസ്‌ഡേയെ അവതരിപ്പിക്കുന്ന ജെന ഒര്‍ട്ടേഗ ലേഡി ഗാഗയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. SXSWയില്‍ നടന്ന 'ഡെത്ത് ഓഫ് എ യൂണികോണ്‍' എന്ന ജെനയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രീമിയറിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.
'അത് ഗാഗയാണ് . അവര്‍ സുന്ദരി മാത്രമല്ല, അവിശ്വസനീയമാംവിധം കഴിവുള്ളവളുമാണ്. അവര്‍ ഒരു രംഗത്തില്‍ ഒരു ഭാഗത്ത് പ്രത്യേകിച്ചൊന്നും ചെയ്യാതെ മരമായി നിന്ന് അഭിനയിച്ചാലും അതില്‍ നിന്ന് എന്തെങ്കിലും സിനിമയ്ക്കായി അവര്‍ക്ക് നല്‍കാനുണ്ടാകും', എന്നാണ് ജെന പറഞ്ഞത്.
വെഡ്നസ്ഡേയുടെ രണ്ടാം സീസണ്‍ നിലവില്‍ ചിത്രീകരണത്തിലാണ്. ലേഡി ഗാഗയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോഴും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സീരീസില്‍ ഗാഗയുണ്ടെന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. സീരീസിന്റെ ആദ്യ ഭാഗത്തില്‍ ജെനയുടെ വെഡ്‌നസ്‌ഡേ ആഡംസ് എന്ന ടൈറ്റില്‍ കഥാപാത്രം ഒരു ഡാന്‍സ് സീക്വന്‍സ് ചെയ്തിരുന്നു. വലിയ രീതിയില്‍ അതിലെ ഗാനവും ജെനയുടെ നൃത്തവും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ആ സീക്വന്‍സില്‍ ഉപയോഗിച്ചിരുന്നത് ലേഡി ഗാഗയുടെ 'ബ്ലഡി മേരി' എന്ന ഗാനത്തിന്റെ റീമിക്‌സ് ആയിരുന്നു.
അതേസമയം ഗാഗയെ കൂടാതെ, രണ്ടാം സീസണില്‍ സ്റ്റീവ് ബുസെമി, ബില്ലി പൈപ്പര്‍, എവി ടെമ്പിള്‍ട്ടണ്‍, ഓവന്‍ പെയിന്റര്‍, നോഹ ടെയ്ലര്‍ എന്നിവരുള്‍പ്പെടെ നിരവധി പുതുമുഖങ്ങളും ഉണ്ടാകുമെന്നാണ് സൂചന. ക്രിസ്റ്റഫര്‍ ലോയ്ഡ്, ജോവാന ലംലി, തണ്ടിവെ ന്യൂട്ടണ്‍, ഫ്രാന്‍സെസ് ഒ'കോണര്‍, ഹാലി ജോയല്‍ ഓസ്‌മെന്റ്, ഹീതര്‍ മാറ്റരാസോ, ജൂനാസ് സുവോട്ടമോ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ അതിഥി വേഷങ്ങളിലുമെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെന്‍സ്ഡേ'യുടെ രണ്ടാം സീസണില്‍ ജെന്ന ഒര്‍ട്ടേഗ, ഹണ്ടര്‍ ഡൂഹാന്‍, എമ്മ മയേഴ്‌സ്, ജോയ് സണ്‍ഡേ, ലൂയിസ് ഗുസ്മാന്‍, കാതറിന്‍ സീറ്റ-ജോണ്‍സ്, ഫ്രെഡ് ആര്‍മിസെന്‍, ഐസക് ഓര്‍ഡോണസ്, ലുയാന്‍ഡ ഉനാറ്റി ലൂയിസ്-ന്യാവോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.