പാർട്ടി തീരുമാനത്തിൽ പരോക്ഷമായി അതൃപ്തി അറിയിച്ച് പി. ജയരാജന്റെ മകനും രംഗത്തെത്തിയിരുന്നു."വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ???" എന്ന എം സ്വരാജിന്റെ പഴയ ഫേസ് ബുക്ക് പോസ്റ്റ് സ്റ്റാറ്റസാക്കിയായിരുന്നു ജെയിൻ രാജിൻ്റെ പ്രതികരണം.
സിപിഐഎം സംസ്ഥാന സമ്മേളനത്തിന് പിറകെ പരസ്യമായി വിയോജിപ്പ് അറിച്ച് നേതാക്കളുടെ പ്രതികരണം.സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താത്തതിൽ സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ തന്നെ പി.ജയരാജനും മേഴ്സിക്കുട്ടിയമ്മയും വിയോജിപ്പ് അറിയിച്ചു. എ. പത്മകുമാറും വിമർശനവുമായി രംഗത്തെത്തിയിരുന്നു.
സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താത്തതിൽ കടുത്ത അതൃപ്തിയുമായി പി. ജയരാജൻ.തന്നോട് കാണിച്ചത് അനീതിയാണ്. വിയോജിപ്പുണ്ടെന്നും, വോട്ടെടുപ്പ് ആവശ്യമില്ല എന്നും പി ജയരാജൻ പറഞ്ഞു.പാർട്ടി തീരുമാനത്തിൽ പരോക്ഷമായി അതൃപ്തി അറിയിച്ച് പി. ജയരാജന്റെ മകനും രംഗത്തെത്തിയിരുന്നു."വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ???" എന്ന എം. സ്വരാജിന്റെ പഴയ ഫേസ് ബുക്ക് പോസ്റ്റ് സ്റ്റാറ്റസാക്കിയായിരുന്നു ജെയിൻ രാജിൻ്റെ പ്രതികരണം. പാനലിനോട് വിയോജിപ്പ് അറിയിച്ച് മേഴ്സിക്കുട്ടി അമ്മയും പ്രതികരിച്ചു.
വീണാ ജോർജ്ജിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത് പത്തനംതിട്ടയിലെ പാർട്ടിയോട് കാണിച്ച നീതികേടെന്നായിരുന്നു എ പത്മകുമാറിൻ്റെ പ്രതികരണം. പദ്മകുമാറിന് മറുപടിയുമായി എ.കെ. ബാലൻ രംഗത്തെത്തി.എല്ലാവരെയും സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താനാകില്ല. പാർട്ടി ആരെയും മനപ്പൂർവം നശിപ്പിക്കില്ലെന്നും പത്മകുമാറിൻ്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ലെന്നും ബാലൻ പറഞ്ഞു. പത്മകുമാറുമായി ഇന്ന് നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്ന് പത്തനംതിട്ടാ ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പത്മകുമാർ പാർട്ടിയുടെ പ്രിയങ്കരനായ നേതാവ് ആണെന്നും എന്തുകൊണ്ട് പ്രതികരണം ഉണ്ടായി എന്ന് പരിശോധിക്കുമെന്നും രാജു എബ്രഹാം അറിയിച്ചു.
അതിനിടെ CPIM സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്ത എം.വി. ഗോവിന്ദനുള്ള അഭിവാദ്യം പിൻവലിച്ച് പി.കെ. ശശിയുടെ നടപടിയും ചർച്ചയാകുകയാണ്. ഇന്നലെ വൈകിട്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് മണിക്കൂറുകൾക്കകം പിൻവലിച്ചത്. പോസ്റ്റ് പിൻവലിച്ചത് ചർച്ചയാക്കി സിപിഎം പ്രാദേശിക നേതാക്കൾ തന്നെ രംഗത്തുവന്നിരിക്കുകയാണ്.
സിപിഐഎമ്മിൻ്റെ സംസ്ഥാന സമിതി അംഗങ്ങളെ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിൽ അംഗീകരിച്ചിരുന്നു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും. 89 അംഗ സംസ്ഥാന കമ്മിറ്റിയിൽ 18 പേർ കണ്ണൂരിൽ നിന്നുള്ളവരാണ്. പിണറായി വിജയന്‍, എം.വി. ഗോവിന്ദൻ, എം.വി. ജയരാജൻ, ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, ശിവദാസന്‍. വി, കെ. സജീവന്‍, പനോളി വത്സന്‍, പി. ശശി, ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം. പ്രകാശന്‍, വി.കെ. സനോജ്, പി. ജയരാജന്‍, കെ.കെ. രാഗേഷ്, ടി.വി. രാജേഷ്, എ.എന്‍. ഷംസീർ, എൻ. ചന്ദ്രൻ, എന്നിവരാണ് കണ്ണൂരിൽ നിന്നും കമ്മിറ്റിയിലുള്ളത്.
സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കെ.കെ. ശൈലജ, എം.വി. ജയരാജൻ, സി.എൻ. മോഹൻ എന്നിവരേയും തെരഞ്ഞെടുത്തു. സെക്രട്ടേറിയറ്റിൽ ഒരു വനിതാ പ്രതിനിധി മാത്രമാണ് ഉള്ളത്. പിണറായി വിജയൻ, എം.വി ഗോവിന്ദൻ, ഇ.പി. ജയരാജൻ, ടി.പി. രാമകൃഷ്ണൻ, തോമസ് ഐസക്, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, വി.എൻ. വാസവൻ, സജി ചെറിയാൻ, കെ.കെ. ജയചന്ദ്രൻ, മുഹമ്മദ് റിയാസ്, പി.കെ. ബിജു, എം. സ്വരാജ്, പുത്തലത്ത് ദിനേശൻ, എം.വി. ജയരാജൻ, കെ.കെ. ശൈലജ, സി.എൻ. മോഹനൻ എന്നിവരാണ് സെക്രട്ടേറിയറ്റിലെ മറ്റ് അംഗങ്ങൾ. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനേയും, എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനേയും സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുത്തതിനാൽ രണ്ട് ജില്ലയിലേക്കും പുതിയ ജില്ലാ സെക്രട്ടറിമാരെ തെരഞ്ഞെടുക്കും.