എന്നാൽ കഴിഞ്ഞ ഏഴ് വർഷമായി നടക്കുന്ന ഒരു വ്യാജ കേസ് തള്ളാനുള്ള കോടതി തീരുമാനത്തെ തുടർന്നാണ് ഇഡി നടപടിയെന്നാണ് ഭൂപേഷ് ബഘേലിന്റെ പക്ഷം.
ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബഘേലിന്റെയും മകൻ ചൈതന്യ ബഘേലിൻ്റെയും വസതികളിൽ ഇഡി റെയ്ഡ്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് പരിശോധന. റെയ്ഡിനിടെ നിരവധി നിർണായക രേഖകൾ പരിശോധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ദുർഗ് ജില്ലയിലെ ഭിലായ് നഗരത്തിലെ ഇവരുടെ വസതികളിൽ ഉൾപ്പെടെ ഭൂപേഷ് ബഘേലുമായി ബന്ധപ്പെട്ട 14 സ്ഥലങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതായാണ് റിപ്പോർട്ട്. എന്നാൽ കഴിഞ്ഞ ഏഴ് വർഷമായി നടക്കുന്ന ഒരു വ്യാജ കേസ് തള്ളാനുള്ള കോടതി തീരുമാനത്തെ തുടർന്നാണ് ഇഡി നടപടിയെന്നാണ് ഭൂപേഷ് ബഘേലിന്റെ പക്ഷം.
ALSO READ: വിക്കി കൗശല്‍ സിനിമ കണ്ട് നിധി തേടിയിറങ്ങി ജനങ്ങള്‍; വെട്ടിലായി ഭരണകൂടം
"ഏഴു വർഷമായി നടക്കുന്ന വ്യാജക്കേസ് അടുത്തിടെ കോടതി തള്ളിയിരുന്നു. ശേഷം ഇഡി ഇന്ന് രാവിലെ ഭിലായിയിലെ വസതിയിൽ പരിശോധന നടത്തി. ഈ ഗൂഢാലോചനയിലൂടെ പഞ്ചാബിൽ കോൺഗ്രസിനെ തടയാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ, അത് വെറും തെറ്റിദ്ധാരണ മാത്രമാണ്," ബഘേൽ പറഞ്ഞു.
സംസ്ഥാന ഖജനാവിന് വമ്പൻ നഷ്ടം വരുത്തിയതായി കേന്ദ്ര ഏജൻസി വിശ്വസിക്കുന്ന മദ്യ അഴിമതിയുമായി ബന്ധപ്പെട്ടതാണ് അന്വേഷണം. ഏകദേശം 2,161 കോടി രൂപ തട്ടിയെടുത്തതായാണ് ഇഡി ഭാഷ്യം. ഈ അഴിമതിയിലൂടെ ഭൂപേഷിൻ്റെ മകൻ ചൈതന്യ ബഘേലിന് പണം ലഭിച്ചതായും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള കടകളിൽ നാടൻ മദ്യ വിൽപ്പന നടത്തിയക്കമായിരുന്നു അഴിമതി. എന്നാൽ ഇതിൽ നിന്നും ലഭിച്ച പണം കണക്കുകളിൽ രേഖപ്പെടുത്തിയിട്ടില്ല. സംസ്ഥാന ഖജനാവിൽ ഒരു രൂപ പോലും എത്തിയിട്ടില്ലെന്നും, മുഴുവൻ പണവും പ്രതികൾ കൈക്കലാക്കിയെന്നും ഇഡി പറയുന്നു.