fbwpx
മൊഹാലിയിൽ ആറുനില കെട്ടിടം തകർന്ന സംഭവം; മരണം രണ്ടായി
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Dec, 2024 12:18 PM

കെട്ടിടത്തിൻ്റെ താഴെയുള്ള ഭാഗത്ത് കുഴികളെടുത്തതാണ് കെട്ടിടം തകരാനുള്ള കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം

NATIONAL


പഞ്ചാബിലെ മൊഹാലിയിൽ ആറുനില കെട്ടിടം തകർന്ന സംഭവത്തിൽ രണ്ടുപേർ മരിച്ചു. നിരവധി പേർ കുടുങ്ങി കിടക്കുന്നതായിയാണ് സൂചന. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ കെട്ടിട ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് കെട്ടിടം തകർന്നുവീണത്.


അപകടത്തിൽ 20 വയസുകാരിയെ രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിൽ വെച്ച് മരിച്ചു. ഹിമാചൽ തിയോഗ് സ്വദേശി ദൃഷ്ടി വർമയാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ഞായറാഴ്ച പുലർച്ചെ മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തു. അപകടത്തിൽ പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.


ALSO READപഠിച്ചില്ല, പരീക്ഷ മാറ്റിവെക്കണം; ഡൽഹിയിൽ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമയച്ചത് വിദ്യാർഥികൾ



ജില്ലാ ഭരണകൂടവും സൈന്യവും ദുരന്തനിവാരണസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കെട്ടിടത്തിൻ്റെ താഴെയുള്ള ഭാഗത്ത് കുഴികളെടുത്തതാണ് കെട്ടിടം തകരാനുള്ള കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കെട്ടിട ഉടമകളായ പർവീന്ദർ സിംഗ്, ഗഗൻദീപ് സിംഗ് എന്നിവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.


NATIONAL
150 വർഷം പഴക്കം തോന്നിക്കുന്ന കുളത്തിൻ്റെ പടവുകളും മറ്റും കണ്ടെത്തി; സംഭലിൽ പുരാവസ്തുഖനനം പുരോഗമിക്കുന്നു
Also Read
user
Share This

Popular

KERALA
NATIONAL
എ. വിജയരാഘവന്റെ പ്രസംഗത്തെ യുഡിഎഫ് നേതാക്കള്‍ തെറ്റായി വ്യാഖ്യാനിച്ചു; സിപിഎം ലീഗിനോ മുസ്ലീങ്ങള്‍ക്കോ എതിരല്ല; ടി.പി. രാമകൃഷ്ണന്‍