വിമാനം തകർന്ന് വീഴാനുണ്ടായ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല
സുഡാനിലെ സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 46ആയി. വാദി സെയ്ദ്‌ന വിമാനത്താവളത്തിന് സമീപം ജനവാസമേഖലയിലാണ് വിമാനം തകർന്നുവീണത്. കൊല്ലപ്പെട്ടവരില്‍ സൈനികരും സാധാരണക്കാരും ഉൾപ്പെടുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. വിമാനം തകർന്ന് വീഴാനുണ്ടായ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇന്നലെയാണ് സൈനികവിമാനം തകർന്നുവീണത്.
ALSO READ: 'ക്രിയേറ്റിവിറ്റി സമ്മതിക്കണം, ചിരിച്ച് ചത്തു'; ലൂസിഫര്‍ റീക്രിയേറ്റ് വീഡിയോ വൈറല്‍
സുഡാൻ സൈന്യത്തിൻ്റെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിലൊന്നിലാണ് വിമാനം തകർന്നുവീണത്.കുട്ടികൾ ഉൾപ്പെടെയുള്ള പരിക്കേറ്റ സാധാരണക്കാരെ അടിയന്തര രക്ഷാപ്രവർത്തകർ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യവുമായി ബന്ധപ്പെട്ട ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൈനിക ഗതാഗത വിമാനം തകർന്നുവീഴാൻ കാരണം സാങ്കേതിക തകരാറായിരിക്കാമെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.