ഭർത്താവുമായുള്ള വഴക്കാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം
കോട്ടയത്ത് 9മാസം ഗർഭിണിയായ യുവതി ജീവനൊടുക്കിയ നിലയിൽ. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അമിതയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവുമായുള്ള വഴക്കാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ALSO READ:ഓടെറിഞ്ഞ് ആക്രമണം; ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും പരിക്ക്; പ്രതികൾ പിടിയിൽ
മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അമിതയുടെ കുടുംബം രംഗത്തെത്തി. മാതാപിതാക്കളുടെ പരാതിയിൽ കടുത്തുരുത്തി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)