fbwpx
മറുപടി ലഭിച്ചാലും ഇല്ലെങ്കിലും രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കും; സർക്കാരിനെതിരെ പോരാടാനുറച്ച് ഗവര്‍ണര്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 10 Oct, 2024 09:50 AM

സ്വർണക്കടത്ത്,ഹവാല ഇടപാടുകളിൽ എന്ത് രാജ്യദ്രോഹ പ്രവർത്തനമാണ് നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് വീണ്ടും കത്ത് നൽകും

KERALA



മുഖ്യമന്ത്രിയുടേതായി ഹിന്ദു പത്രത്തിൽ വന്ന മലപ്പുറം പരാമർശത്തിൽ സംസ്ഥാന സർക്കാരിനെതിരെ പോരാടാനുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സ്വർണക്കടത്ത്,ഹവാല ഇടപാടുകളിൽ എന്ത് രാജ്യദ്രോഹ പ്രവർത്തനമാണ് നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് വീണ്ടും കത്ത് നൽകും. മറുപടി ലഭിച്ചാലും ഇല്ലെങ്കിലും രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ തന്നെയാണ് ഗവർണറുടെ നീക്കം. 20 ദിവസമായിട്ടും അയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല. ഇതിൽ നിന്ന് മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ടെന്നാണ് കരുതുന്നതെന്നും ഗവർണർ നേരത്തെ ആരോപിച്ചിരുന്നു.

വിഷയത്തില്‍ ഹിന്ദു പത്രത്തിനെതിരെ എന്തുകൊണ്ട് മുഖ്യമന്ത്രി നടപടിയെടുത്തില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെയാണോ ഹിന്ദുവിനെയാണോ വിശ്വസിക്കേണ്ടതെന്നും ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നു ഇനി ആര് മുഖ്യമന്ത്രിയെ വിശ്വസിക്കും. രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കേണ്ടത് തൻ്റെ ഉത്തരവാദിത്തമാണ്. സ്വർണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനത്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. നിഷേധിച്ചത് കൊണ്ട് കാര്യമില്ല. പിആര്‍ ഉണ്ടെന്ന് ഹിന്ദു പറഞ്ഞിട്ടും മുഖ്യമന്ത്രി നിഷേധിക്കുന്നു. എല്ലാ കാര്യങ്ങളും എന്നെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.


ALSO READ: പിആര്‍ ഉണ്ടെന്ന് ഹിന്ദു പറഞ്ഞിട്ടും മുഖ്യമന്ത്രി നിഷേധിക്കുന്നു; ഇനി അദ്ദേഹത്തെ ആര് വിശ്വസിക്കും?; വീണ്ടും വിമർശനവുമായി ഗവര്‍ണര്‍


ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. തനിക്കെന്തോ ഒളിക്കാൻ ഉണ്ടെന്ന ഗവർണറുടെ പരാമർശം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ദേശദ്രോഹ പരാമർശം താൻ നടത്തിയിട്ടില്ല. പത്രം തന്നെ ഇക്കാര്യം തിരുത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് ഉണ്ടെങ്കിൽ തടയേണ്ടത് കേന്ദ്രസർക്കാർ ആണ്. സർക്കാർ അറിയാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനുള്ള നീക്കം തെറ്റാണ്. കൂടുതൽ ചർച്ചയ്ക്ക് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


Also Read
user
Share This

Popular

WORLD
KERALA
WORLD
ഗാസയില്‍ വെടിനിർത്തല്‍ യാഥാർഥ്യമായി? കരാറിലെത്തിയതായി ഇസ്രയേലും ഹമാസും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍