കാക്കനാട് നിർമാണത്തിലിരുന്ന മതിലിടിഞ്ഞു വീണു ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. കാക്കനാട് പടമുകളിൽ റഷീദ് എന്നയാളുടെ വീടിൻ്റെ മതിലാണ് തകർന്നത്
ചെർപ്പുളശ്ശേരിയിൽ മരം വീണ് വീട് തകർന്ന് 3 പേർക്ക് പരിക്ക്. ശാലിയേംകുന്ന് പത്താം മൈലിൽ ഉണ്ണികൃഷ്ണന്റെ വീടിനു മുകളിലാണ് മരം വീണത്. ഉണ്ണികൃഷ്ണനും (62 ) ഭാര്യ കുഞ്ഞി ലക്ഷ്മിക്കും (60) അയൽവാസിയായ ഉണ്ണികൃഷ്ണനും (54) അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ ചെർപ്പുളശ്ശേരി കോ ഓപറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കാക്കനാട് നിർമാണത്തിലിരുന്ന മതിലിടിഞ്ഞു വീണു ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. കാക്കനാട് പടമുകളിൽ റഷീദ് എന്നയാളുടെ വീടിൻ്റെ മതിലാണ് തകർന്നത്. പരിക്കേറ്റവരെ കാക്കനാട് കോ ഓപറേറ്റീവ് ഹോസ്പിറ്റലിലും കളമശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.