കാറിൽ ഉണ്ടായിരുന്ന ഡ്രൈവറടക്കമുള്ള മൂന്ന് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്
കോഴിക്കോട് താമരശ്ശേരിയിൽ വാഹന അപകടം. ലോറിക്കും കെഎസ്ആർടിസി ബസിനും ഇടയിൽ കുടുങ്ങിയ കാർ യാത്രക്കാർക്ക് പരിക്ക്. കാറിൽ ഉണ്ടായിരുന്ന ഡ്രൈവറടക്കമുള്ള മൂന്ന് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
അപകടത്തിൽ പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമാണ്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിലെ യാത്രക്കാർക്കും പരിക്കേറ്റു. ലോറിയുടെ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.