fbwpx
ഹോളിവുഡ് മോഡൽ മാസ് ആക്ഷനെന്ന് ആരാധകർ; വിഡാമുയര്‍ച്ചി ട്രെയിലറെത്തി
logo

ന്യൂസ് ഡെസ്ക്

Posted : 16 Jan, 2025 09:02 PM

നേരത്തെ പൊങ്കലിന് നിശ്ചയിച്ച റിലീസ് മാറ്റിയാണ് ഇപ്പോള്‍ ചിത്രം എത്തുന്നത്. അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി.

MOVIE


തമിഴകത്തിൻ്റെ തലൈ അജിത് നായകയെത്തുന്ന ഏറ്റവും പുതിയ ചിത്രം വിഡാമുയിർച്ചിയുടെ ട്രെയിലറെത്തി. ഹോളിവുഡ് മോഡൽ മാസ് ആക്ഷനെന്നാണ് ട്രെയിലറിലെ പ്രകടനത്തെ ആരാധകർ വിലയിരുത്തുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പുറത്തുവന്നതിൻ്റെ സന്തോഷത്തിലും കൂടിയാണ് ആരാധകർ.

ചിത്രം ഫെബ്രുവരി 6ന് തീയേറ്ററുകളിൽ  എത്തുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. വിഡാമുയര്‍ച്ചിയുടെ സെൻസറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. നേരത്തെ പൊങ്കലിന് നിശ്ചയിച്ച റിലീസ് മാറ്റിയാണ് ഇപ്പോള്‍ ചിത്രം എത്തുന്നത്. അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി.


Also Read; ഫ്രാൻസിസ് ഫോ‍ർഡ് കൊപ്പോള: ഉന്മാദിയായ സിനിമാക്കാരന്‍


അസെര്‍ബെയ്ജാനിൽ നടന്ന ചിത്രീകരണം പലപ്പോഴും തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ കലാസംവിധായകൻ മരിക്കുകയും ചെയ്‍തു.
ചിത്രീകരണത്തിനിടെ പരിക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു.


തൃഷയാണ് ചിത്രത്തിലെ നായിക, അര്‍ജുന്‍ സര്‍ജ, ആറവ്, കസന്ദ്രാ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിഡാമുയര്‍ച്ചിക്ക് പിന്നാലെ അജിത്ത് നായകനാകുന്ന ഗുഡ് ബാഡ് അഗ്ലീയും റിലീസിന് തയ്യാറാകുകയാണ്.അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.


KERALA
അയൽവാസികൾ തമ്മിൽ തർക്കം; ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
Also Read
user
Share This

Popular

KERALA
KERALA
അയൽവാസികൾ തമ്മിൽ തർക്കം; ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി