തൊഴിൽ വകുപ്പ് വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമായത്
സിനിമാ മേഖലയിൽ ഇടപെടാൻ സർക്കാർ. സിനിമാ- വിനോദ മേഖലകളിൽ ഇന്റേണൽ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി. തൊഴിൽ വകുപ്പ് വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
കൃത്യമായ കൂലിയും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ സംവിധാനമൊരുക്കും. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദ്ദേശങ്ങൾ നൽകാനും യോഗത്തിൽ തീരുമാനമാനമായി.
കമ്മിറ്റികളുടെ നിഷ്പക്ഷമായ പ്രവർത്തനത്തിന് കർശന നടപടി സ്വീകരിക്കും. സിനിമാ, വിനോദ മേഖലകളിലെ സംഘടനകളുടെ ശിൽപ്പശാല ഫെബ്രുവരിയിൽ നടത്താനും യോഗത്തിൽ തീരുമാനമായി.