fbwpx
ബോബി ചെമ്മണ്ണൂരിനെ ജയിലിൽ ചെന്ന് കണ്ട സംഭവം; ഡിഐജിയെ ശാസിച്ച് ജയിൽ മേധാവി
logo

ന്യൂസ് ഡെസ്ക്

Posted : 16 Jan, 2025 10:18 PM

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന ആരോപണത്തിൽ ഡിഐജി പി. അജയകുമാർ ഡിജിപിക്ക് വിശദീകരണം നൽകിയിരുന്നു.

KERALA


ബോബി ചെമ്മണ്ണൂരിനെ ജയിലിൽ ചെന്ന് കണ്ടതിന് ഡിഐജിയെ ശാസിച്ച് ജയിൽ മേധാവി. ഉദ്യോഗസ്ഥതല യോഗത്തിലാണ് ശാസന.ലൈംഗിക അധിക്ഷേപക്കേസിൽ റിമാൻഡിൽ ഇരിക്കെ ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന ആരോപണത്തിൽ ഉന്നതതല അന്വേഷണം നടക്കുന്നതിനിടെയാണ് ഡിഐജിയുടെ നടപടി. മുഖ്യമന്ത്രിക്ക് ജയിൽ മേധാവി നാളെ റിപ്പോർട്ട് കൈമാറും

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന ആരോപണത്തിൽ ഡിഐജി പി. അജയകുമാർ ഡിജിപിക്ക് വിശദീകരണം നൽകിയിരുന്നു. കാക്കനാട് ജില്ലാ ജയിലിൽ നേരിട്ട് എത്തിയാണ് വിശദീകരണം നൽകിയത്. സംഭവത്തിൽ മധ്യ മേഖല ഡിഐജി പി. അജയ് കുമാർ ജയിൽ ഡിജിപിക്ക് വിശദീകരണം നൽകി. ബോബി ചെമ്മണ്ണൂരിന് നിയമവിരുദ്ധമായി ഒന്നും ചെയ്തു കൊടുക്കാൻ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഡിഐജി വിശദീകരിച്ചു.


Also Read;ഇനി വാ തുറക്കില്ലെന്ന് ബോബി ചെമ്മണ്ണൂര്‍; നിരുപാധിക മാപ്പ് കോടതി അംഗീകരിച്ചു


ജയിലിൽ എത്തിയത് മറ്റൊരു കേസ് അന്വേഷണത്തിനാണ്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ അകത്തു പ്രവേശിപ്പിക്കാൻ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവരുടെ പേര് രജിസ്റ്ററിൽ രേഖപ്പെടുത്താത്തത് എന്താണെന്ന് അറിയില്ലെന്നാണ് ഡിഐജിയുടെ വിശദീകരണം. ബോബി ചെമ്മണ്ണൂരിനെതിരായ കേസിൽ പഴുതടച്ച കുറ്റപത്രം എത്രയും വേഗത്തിൽ നൽകാനുള്ള നീക്കത്തിലാണ് പൊലീസ്.


 നടി ഹണി റോസിനെ അപമാനിച്ച കേസിലാണ് ബോബി അറസ്റ്റിലായത്.  നിരുപാധികം മാപ്പുപറഞ്ഞാണ് ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്നിറങ്ങിയത്. ജാമ്യം ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാല്‍ പുറത്തിറങ്ങാനാവാത്ത തടവുകാര്‍ക്കും മോചനത്തിന് അവസരമൊരുക്കിയ ശേഷമേ പുറത്തിറങ്ങൂവെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നിലപാട്. എന്നാൽ കോടതി രൂക്ഷമായി വിമർശിച്ചതോടെയാണ് ബോബി മാപ്പുപറഞ്ഞ് പുറത്തിറങ്ങിയത്.

KERALA
വിനോദസഞ്ചാരത്തിന് പുതിയ സാധ്യതകൾ തുറന്ന് മലബാർ: ടൂറിസം വകുപ്പിൻ്റെ ബിടുബി മീറ്റ് ജനുവരി 19 ന്
Also Read
user
Share This

Popular

KERALA
KERALA
അയൽവാസികൾ തമ്മിൽ തർക്കം; ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി