തന്നെ നിരന്തരം വേട്ടയാടുകയാണെന്നും കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ബാല പറഞ്ഞു. പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാല
മുന്‍ ഭാര്യ എലിസബത്തിനെതിരെ പരാതി നല്‍കി നടന്‍ ബാല. സമൂഹമാധ്യമത്തിലൂടെ അവഹേളിക്കുന്നുവെന്നാണ് പരാതി. എലിസബത്തിന് എതിരെ കൊച്ചി ഡിസിപിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ബാലയുടെ നിലവിലെ ഭാര്യയായ കോകിലയും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. യൂട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
തന്നെ നിരന്തരം വേട്ടയാടുകയാണെന്നും കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ബാല പറഞ്ഞു. പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാല.
'എന്നെയും എന്റെ കുടുംബത്തെയും ഹറാസ് ചെയ്യുന്നു. കേരളത്തില്‍ ഒരു മൊബൈല്‍ ഉള്ള ആള്‍ക്ക് എന്നെ കുറിച്ച് മോശമായി സംസാരിച്ചാല്‍ കാശ് ഉണ്ടാക്കാന്‍ പറ്റും. ഇതൊരു തൊഴിലാണോ? എന്റെ ഭാര്യ കോകിലയെ എടി പോടി എന്ന് വിളിക്കുന്നു. ഇതൊരു സീരീസ് പോലെ പോവുകയാണ്. ഞാന്‍ ആരെ കുറിച്ച് പറയുകയാണെന്ന് നിങ്ങള്‍ക്ക് അറിയാം. ഞാന്‍ റേപ്പ് ചെയ്യുന്ന ആളാണോ. ഒരു സ്ത്രീയെ ഒന്നര വര്‍ഷം രണ്ട് വര്‍ഷം റേപ്പ് ചെയ്തുകൊണ്ടിരിക്കുമോ. ഒരു പ്രാവശ്യം ചെയ്താല്‍ അല്ലേ റേപ്പ്? പിന്നെയും പിന്നെയും റേപ്പ് ചെയ്താല്‍ എങ്ങനെ റേപ്പാകും', ബാല ചോദിക്കുന്നു.
ALSO READ : നാദാനിയാനും നായകന്റെ മൂക്കും ഇഷ്ടപ്പെട്ടില്ലെന്ന് പാകിസ്ഥാനി നിരൂപകന്‍; ചീത്ത വിളിച്ച് ഇബ്രാഹിം അലി ഖാന്‍
'എല്ലാം കടന്ന് വന്ന്, ഇപ്പോഴാണ് വിവാഹം കഴിച്ച് സമാധാനമായി കുടുംബ ജീവിതത്തില്‍ ജീവിക്കുന്നത്. കൊച്ചിയില്‍ നിന്ന് വൈക്കത്തേക്ക് പോയി. ഞാന്‍ ചെയ്യുന്ന ചാരിറ്റി ഫ്രോഡാണോ. എനിക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ വരുന്നു', ബാല കൂട്ടിച്ചേര്‍ത്തു.
'കഴിഞ്ഞ ഒരു മാസത്തോളമായി ദിവസേനെ എന്നെ എടി പോടി വിളിക്കുന്ന വീഡിയോകള്‍ പുറത്തുവിടുകയാണ് ചെയ്യുന്നത്. അതിനെ കുറിച്ച് സംസാരിക്കാന്‍ പോലും എനിക്ക് സാധിക്കുന്നില്ല. കമന്റുകളെല്ലാം വായിക്കാന്‍ പറ്റില്ല. ഭയങ്കര മോശമാണിത്', കോകില മാധ്യമങ്ങളോട് പറഞ്ഞു.
'ഞാന്‍ എല്ലാം നഷ്ടപ്പെട്ട ആളാണ്. ഞാന്‍ റേപ്പ് ചെയ്യുമോ? ഇനി ഞാന്‍ റേപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ഒരു ഡോക്ടര്‍ അല്ലെ? എന്തുകൊണ്ട് നേരത്തെ പൊലീസില്‍ പരാതി പെട്ടില്ല', ബാല ചോദിക്കുന്നു.
കഴിഞ്ഞ കുറത്ത് ദിവസങ്ങളായി മുന്‍ ഭാര്യയായ എലിസബത്ത് ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ ബാലയുടെ ഭാര്യ കോകിലെ എലിസബത്തിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. പിന്നീട് എലിസബത്ത് ഇക്കാര്യത്തില്‍ വിശദീകരണം അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ബാല ഇപ്പോള്‍ ഔദ്യോഗികമായി പരാതി നല്‍കിയിരിക്കുന്നത്.