കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയുമാണ് കൂട്ടിയിടിച്ചത്
അപകടം പറ്റിയ കെഎസ്ആർടിസി ബസ്
മലപ്പുറത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ യുവതി മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ശ്രീനന്ദ ആണ് മരിച്ചത്. അപകടത്തില്‍ 10 കെഎസ്ആർടിസി യാത്രക്കാർക്ക് പരിക്കേറ്റു.
Also Read: തൊടുപുഴ സ്വദേശി ബെംഗളൂരുവിൽ മരിച്ച സംഭവം: കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ
കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയുമാണ് കൂട്ടിയിടിച്ചത്. കന്നുകാലികളേയും കയറ്റിപോകുകയായിരുന്നു ലോറി. ബസ്സിന്റെ ഒരു വശത്ത് ലോറി ഇടിക്കുകയായിരുന്നു. ഈ വശത്തിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും പെരിന്തൽമണ്ണയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.